കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിസിഐ യോഗം ശ്രീനിയെ പുറത്താക്കാന്‍?

Google Oneindia Malayalam News

Sreenivasan
മുംബൈ: വിവാദങ്ങള്‍ക്കിടെ ബി സി സി ഐയുടെ അടിയന്തിര യോഗം ഞായറാഴ്ച 24 മണിക്കൂറിനകം പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ കാണാമെന്ന വൈസ് പ്രസിഡണ്ട് അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയാണ് ബി സി സി ഐ യോഗത്തെ ശ്രദ്ധേയമാക്കുന്നത്. രാവിലെ 11 മണിക്ക് ചെന്നൈയിലാണ് യോഗം.

ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തുനിന്നും എന്‍ ശ്രീനിവാസനെ പുറത്താക്കാനുള്ള എല്ലാ സമ്മര്‍ദ്ദ തന്ത്രങ്ങളും വിഫലമായ സാഹചര്യത്തിലാണ് നിര്‍ണായക യോഗം ചേരുന്നത്. ബി സി സി ഐ ഡവലപ്‌മെന്റ് മാനേജര്‍ രത്‌നാകര്‍ ഷെട്ടിയാണ് യോഗവിവരം അറിയിച്ചത്.

ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തുനിന്നും രാജിവെക്കാന്‍ എന്‍ ശ്രീനിവാസന്‍ തയ്യാറായേക്കുമെന്നാണ് സൂചനകള്‍. രാജിക്കാര്യം അടുത്ത ചിലരുമായി ശ്രീനിവാസന്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുന്‍ സി ഇ ഓയുമായ ഗുരുനാഥ് മെയ്യപ്പന്‍ ഒത്തുകളിക്ക് പിടിയിലായതാണ് ശ്രീനിവാസന്റെ നില പരുങ്ങലില്‍ ആക്കിയത്.

ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും എന്‍ ശ്രീനിവാസന്‍ രാജിവെക്കണമെന്ന് കേന്ദ്ര കായികമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ ബി സി സി ഐ ട്രഷററും സെക്രട്ടറിയും സ്ഥനങ്ങള്‍ രാജിവക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഒറ്റപ്പെട്ട ശ്രീനിവാസന് രാജിയല്ലാതെ മറ്റ് വഴിയില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.

English summary
Sreenivasan may quit BCCI president position in Sunday's working committee meeting in Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X