ഹൃദയാഘാതത്തെത്തുടര്‍ന്ന് യുവനടന്‍ മരിച്ചു
മുംബൈ: ഹൃദയാഘാതത്തെത്തുടര്‍ന്ന് ഹിന്ദി സിനിമ-ടെലിവിഷന്‍ താരം അബീര്‍ ഗോസ്വാമി അന്തരിച്ചു. ജിമ്മില്‍ വച്ച് ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടയാണ് 34 കാരനായ നടന്‍ മരിയ്ക്കുന്നത്. മൂന്ന് വര്‍ഷമായി ഇദ്ദേഹം പതിവായി എത്തുന്ന ജിമ്മില്‍ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളുടെ പിടിയിലായിരുന്നു യുവ നടന്‍. 2013മെയ് 31നാണ് അദ്ദേഹം മരിച്ചത്.
പ്യാര്‍ കാ ദാര്‍ദ് ഹേ എന്ന സീരിയലില്‍ അഭിനയിച്ചു വരികയായിരുന്നു ഇദ്ദേഹം. അനുരാഗ് കശ്യപിന്റെ അഗഌ എന്ന സിനിമയിലും അബീര്‍ അഭിനയിച്ചിട്ടുണ്ട്. ട്രെല്‍ മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞ് വീഴുകയായായരിുന്നു. കടുത്ത ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ജിമ്മില്‍ ഉണ്ടായിരുന്ന മറ്റൊരു നടന്‍ സന്ദീപ് രജോറ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് അബിര്‍ ഗോസ്വാമി വിവാഹിതനാകുന്നത്. കോയല്‍ ആണ് അബീറിന്റെ ഭാര്യ. തനിയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ള വിവരം നടന്‍ ജിം അധികൃതരില്‍ നിന്നും മറച്ച് വച്ചിരിയ്ക്കുകയായിരുന്നു. ഇതിനു പുറമെ സ്ഥിരമായി പകവലിയ്ക്കുകയും ചെയ്യുമായിരുന്നു.
അബീറിന്റെ മരണത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിഷമിയ്ക്കുകയാണ് സഹപ്രവര്‍ത്തകര്‍. മരണം നടക്കുന്ന ദിവസം 3 മണിയ്ക്ക് സഹപ്രവര്‍ത്തകരോടൊപ്പം സിനിമ കാണാന്‍ എത്താം എന്ന് അബീര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ഒന്നരമണിയോട് കൂടി അദ്ദേഹം മരിയ്ക്കുകയായിരുന്നു.അന്തരിച്ച സംവിധായകന്‍ റിതുപര്‍ണോ ഘോഷിന്റെ മരണത്തില്‍ അബീര്‍ വ്യസനിച്ചിരുന്നതായും ഈ ദുഖം അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചതായും സുഹൃത്തുക്കള്‍ പറഞ്ഞു.












Click it and Unblock the Notifications