കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകര്‍ച്ചവ്യാധി: സംസ്ഥാനത്ത് മരണ സംഖ്യ കൂടുന്നു

  • By Aswathi
Google Oneindia Malayalam News

Medical
തിരുവന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. പകര്‍ച്ചവ്യധി ബാധിച്ച് കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ 82 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ കോട്ടയത്തു മാത്രം ഡങ്കിപ്പനി മൂലം മരിച്ചത് അഞ്ചു പേരാണ്. 106 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എച്ച് വണ്‍ എല്‍ വണ്‍ പനി ബാധിച്ച് ഒരു ഗര്‍ഭിണിയും ഡെങ്കിപ്പനി ബാധിച്ച് ഒരു കുട്ടിയും കൊല്ലത്ത് മരിച്ചു.

ആരേഗ്യ വകുപ്പിന്റെ സ്ഥിരീകരണമനുസരിച്ച് സംസ്ഥാനത്തൊട്ടാകെ ഡെങ്കിപ്പനി ബാധിച്ച് പത്തു പേരും എലിപ്പനി ബാധിച്ച് ഏഴു പേരും മരിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക കണക്കു പ്രകാരം മരണസംഖ്യ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെപ്പറ്റെറ്റിസ് എ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികളും സംസ്ഥാനത്തിന്റെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വയനാട് മേഖലകളിലാണ് മഞ്ഞപ്പിത്തം ഏറ്റവും കൂടുതന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദിവാസികള്‍ കൂട്ടമായി താമസിക്കുന്ന വയനാട്ടിലെ മാനന്തവാടിയിലും തോട്ടം തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പുഴുതലയിലുമാണ് കൂടുതന്‍ പേര്‍ മഞ്ഞപ്പിത്തത്തിന് ചികിഝതേടിയത്. മഞ്ഞപ്പിത്തം ബാധിച്ച് ഒരാളെ മരിച്ചിട്ടുള്ളു എന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെടുമ്പോഴും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രോഗ ബാധിതരുടെ എണ്ണം കൂടുതലാണ്.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ ഇങ്ങനെ പടരുമ്പോഴും മരണ സംഖ്യ കൂടുമ്പോഴും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച മുതല്‍ അനിശ്ചിത കാല നിസ്സഹകരണ സമരത്തിസാണ്. മഴ ശക്തിപ്പെടുന്നതിനനുസരിച്ച് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ പകര്‍ച്ചവ്യധികളില്‍പ്പെട്ട് ദുരിതത്തിലാവാന്‍ കേരളത്തില്‍ കുടുംബങ്ങള്‍ ഇനിയും ബാക്കിയാണ്.

English summary
Contagious disease like dengue fever killed many in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X