കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ വില പവന് 200 രൂപ കുറഞ്ഞു

  • By Aswathi
Google Oneindia Malayalam News

Gold
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 20,200 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 2,525 രൂപയാണ് നിലവിലുള്ള വില. ഗ്രാമിന് 25 രൂപയാണ് താഴ്ന്നത്. സ്ത്രീകളില്‍ ആധി പരത്തി വെള്ളിയാഴ്ച പവന് 320 രൂപ വര്‍ദ്ധിച്ചിരുന്നു. 20,400ല്‍ നിന്ന് 200 രൂപയെങ്കിലും കുറഞ്ഞത് ആഭരണ പ്രിയരായ കേരളീയര്‍ക്ക് സന്തോഷമുള്ള കാര്യം തന്നെയാണ്.

ആഗോള വിപണിയിലെ സ്വര്‍ണ വിലയിലുണ്ടവുന്ന ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയല്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയി ഔണ്‍സിന്, അതായത് ഒരു ഗ്രാം സ്വര്‍ണത്തിന് 25.40 ഡോളര്‍ ഒറ്റയടിക്ക് കൂപ്പുകുത്തിയപ്പോള്‍ സ്വര്‍ണ വില 1,388.30 ഡോളറായി. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ എപ്പോഴു ആര്‍ത്തി കാണിക്കുന്നതു കൊണ്ട്, വില കുറയുമ്പോള്‍ ധാരാളം വാങ്ങിക്കൂട്ടും. ഇത് വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്റു വരാന്‍ കാരണമാവുകയും വില കൂടുകയും ചെയ്യുന്നു.

സ്വര്‍ണ വില കുറയുമ്പോള്‍ പ്രതികൂലമായി ബാധിക്കുന്നവരില്‍ ഒരു വിഭാഗം വ്യപാരികളാണ്. തുടരെ തുടരെയുള്ള വിലയിടിവു കാരണം കഴിഞ്ഞ മാസം ഇന്ത്യയിലെയും ചൈനയിലെയും വ്യാപാരികള്‍ വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തന്നെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില വന്‍ കുതിച്ചു ചാട്ടം നടത്തിയത് വ്യാപാരികളില്‍ വലിയ പ്രതീക്ഷയായി. വിലയില്‍ ഇനിയും ചാഞ്ചാട്ടമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

English summary
Price of gold reduced on Saturday with a sovereign at RS 20,200 and a gram of gold price at RS 2,525.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X