അഴുക്കുചാലില്‍ കുടുങ്ങി 3പേര്‍ ശ്വാസംമുട്ടി മരിച്ച
വിശാഖപട്ടണം: അഴുക്കുചാലിലെ തടസ്സം നീക്കാന്‍ വിശാഖപട്ടണത്ത് മന്‍ഹോളിലിറങ്ങിയ മുന്നു പേര്‍ മരിച്ചു. 32 കാരനായ അപ്പലാ നായിഡുവും ഇശ്വര്‍ റാവുവും ഡ്രൈവര്‍ നൂക്കാരാജുവുമാണ് മന്‍ഹോളിനുള്ളില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചത്. ഗ്രേറ്റര്‍ വിശാഖപട്ടണം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ കരാര്‍ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട് മരിച്ച മൂന്നു പേരും.
മുര്‍ളി നഗര്‍ മേഖലയിലെ ബിര്‍ല ജംഗ്ഷനിലാണ് സംഭവം. അഴുക്കു ചാലിലെ തടസ്സം നീക്കാന്‍ ആദ്യം ഇറങ്ങിയത് അപ്പലാ നായിഡുവാണ്. അപ്പലാ നയിഡു കുടുങ്ങിയതിനെ തുടര്‍ന്ന് രക്ഷിക്കാനാണ് ഈശ്വര്‍ റാവു ഇറങ്ങിയത്. പക്ഷേ ഈശ്വര്‍ റാവുവും മന്‍ഹോളിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ നിലവിളി കേട്ട് ഡ്രൈവര്‍ നൂക്കാരാജു ഓടിയെത്തുകയായിരുന്നു. എന്നാല്‍ ഇരുവരെയും രക്ഷിക്കാന്‍ കുഴിയിലേക്കിറങ്ങിയ നൂക്കാരാജുവും അപകടത്തില്‍പ്പെട്ടു.
നാട്ടുകാര്‍ വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴേക്കും മൂവരും മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പുറത്തെടുത്ത മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കിംങ് ജോര്‍ജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അതിനിടയില്‍ കോര്‍പ്പറേഷന്‍ കരാര്‍ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ മൂന്നുപേരുടെയും കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ദേശീയ പാത ഉപരോധിച്ചു












Click it and Unblock the Notifications