ഡോക്ടറുടെ ടിവിഭ്രാന്ത് 4വയസ്സുകാരിയുടെ ജീവനെടുത്തു
കൊളംബോ: ഡോക്ടറുടെ അശ്രദ്ധമൂലം ശ്രീലങ്കയില്‍ നാലുവയസ്സുകാരി മരിച്ചതായി ആരോപണം. റൊട്ടൊട യിലുള്ള കുട്ടിയെ സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കടുത്ത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ട കുട്ടിയെ ഡോക്ടര്‍ പരിശോധിച്ച ശേഷം പ്രശ്‌നങ്ങളൊന്നും ഇല്ല എന്ന് പറഞ്ഞ് വിടുകയായിരുന്നു.2013 മെയ് 31 നാണ് സംഭവം നടക്കുന്നത്
കുട്ടിയെ ചികിത്സിച്ചെന്ന് വരുത്തി ഡോക്ടര്‍ ടിവി കാണാന്‍ പോവുകയാണ് ചെയ്തതെന്ന് മരിച്ച നാലുവയസ്സുകാരിയുടെ അമ്മ ദമയന്തി കുമാരി പറഞ്ഞു. തന്റെ കുട്ടിയുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധ ഡോക്ടര്‍ കാണിച്ചിരുന്നുവെങ്കില്‍ കുട്ടിയെ നഷ്ടമാകില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.
കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിന് പോയി മടങ്ങി വന്നപ്പോഴാണ് കുട്ടിയ്ക്ക് അസുഖം പിടിപെട്ടത്. ഡോക്ടര്‍ ചികിത്സിക്കാതെ ഒഴിവാക്കിയത് മൂലം നാലുവയസ്സുകാരി മരണപ്പെടുകയും ചെയ്തു. മകളുടെ മരണം ഏല്‍പ്പിച്ച ദുഖത്തില്‍ നിന്ന് മോചിതനാകാത്തതിനാല്‍ പിതാവ് ദുരന്തത്തെപ്പറ്റി പ്രതികരിച്ചില്ല.












Click it and Unblock the Notifications