അങ്കിത്ചവാന്‍റെവിവാഹംപൊലീസ് കാവലില്‍?
മുംബൈ: ഐ പി എല്‍ വാത് വയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാന്റെ വിവാഹം 2013 ജൂണ്‍ 2 ഞായറാഴ്ച.വിവാഹത്തിനെത്തുന്ന അതിഥികളില്‍ കണ്ണുംനട്ടിരിയ്ക്കുകയാണ് അന്വേഷണസംഘം. ഐറ്റി പ്രൊഫഷണലായ നേഹ സംബാരിയാണ് അങ്കിതിന്റെ പ്രതിശ്രുത വധു.
വിവാഹം പരിഗണിച്ച് ജൂണ്‍ ആറ് വരെ അങ്കിത് ചവാന് ദില്ലിക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അങ്കിതിന്റെ വിവാഹത്തിനെത്തുന്ന അതിഥികളെ നിരീക്ഷിക്കുകയാണ് തങ്ങളുടെ പ്രധാന ദൗത്യമെന്ന് മുംബൈ ക്രൈംബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
വാത് വെയ്പ്പുമായി ബന്ധപ്പെട്ട അറസ്റ്റിലായ അശ്വിന്‍ അഗര്‍വാള്‍, ടിങ്കു ദില്ലി, ടിങ്കു മാണ്ഡി എന്നിവര്‍ തങ്ങള്‍ക്ക്ചവാനുമായും അജിത് ചന്ദ്ലയുമായുമുള്ള പണമിടപാടുകളെക്കുറിച്ച് ദില്ലി പൊലീസിന്റെ ചോദ്യംചെയ്യലില്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നു. ചവാന്‍ ,ചന്ദ്ല , എസ് ശ്രീശാന്ത് എന്നീ രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ വാത് വയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.
ടിങ്കു 2013 മെയ് 28 ന് ചന്ദ്‌ലയെയും ചവാനെയും കാണുകയും ദില്ലിയില്‍ വച്ച് ഇവര്‍ക്ക് 20ലക്ഷം രൂപ കൈമാറുകയും ചെയ്തിരുന്നു. ടിങ്കുവും മാണ്‍ഡിയും ചര്‍ന്ന് ഗുഡ്ഗാവോണ്‍ കേന്ദ്രീകരിച്ച് വാത് വയ്പ്പ് നടത്തിയതായും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications