കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനി മാറിനില്‍ക്കും, ഡാല്‍മിയ പ്രസിഡന്റ്

  • By Aswathi
Google Oneindia Malayalam News

ചെന്നൈ: ഐപിഎല്‍ വാതുവയ്പ്പ് വിവാദത്തിന്റ പശ്ചാത്തലത്തില്‍ എന്‍ ശ്രീനിവാസന്‍ ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജി വയ്ക്കില്ല. മറിച്ച് വാതുവയ്പ്പ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ചുമതലയില്‍നിന്ന് തത്കാലം മാറി നില്‍ക്കും. മുന്‍ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ ബിസിസിഐ വര്‍ക്കിംങ് പ്രസിഡന്റായി ചുമതലയേല്‍ക്കും. ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐ അടിയന്തര യോഗത്തിലാണ് തീരുമാനം.

ഇന്ത്യന്‍ ക്രിക്കറ്റ് ഭാവിക്കു വേണ്ടി ശ്രീനിവാസന്‍ രാജി വയ്ക്കുന്നതാണ് നല്ലതെന്ന് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ രാജി വയിക്കില്ലെന്ന തീരുമാനത്തില്‍ ശ്രീനിവാസന്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. രാജിവച്ചാല്‍ അത് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നായിരുന്നു ശ്രീനിവാസന്റെ വാദം. യോഗത്തിന്റെ തീരുമാനം അറിയിച്ചപ്പോള്‍ പ്രതിഷേധാര്‍ത്ഥം മുന്‍ പ്രസിഡന്റ് ഐഎഎസ് ബിന്ദ്ര യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

Dalmiya

ശ്രീനിവാസന്‍ രാജി വയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറി സ്ഥാനം രാജിവച്ച സഞ്ജയ് ജഗദലയും ട്രഷറര്‍ അജയ് ഷിര്‍ക്കയും രാജി പിന്‍വലിച്ചു.

ഐപിഎല്‍ വാതുവയ്പ്പില്‍ മരുമകനും ചെന്നൈ സൂപ്പര്‍ കിംങ്‌സ് പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പന്‍ പിടിക്കപ്പെട്ടതോടെയാണ് ബിസിസിഐ, ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ടത്. എന്നാല്‍ സ്ഥാനമൊഴിയില്ലെന്ന ഉറച്ച തീരുമാനമടുത്ത ശ്രീനിവാസനെ ബിസിസിഐ പ്രഭല വിഭാഗവും കേന്ദ്ര സര്‍ക്കാറും കൈയ്യൊഴിഞ്ഞതോടെ രാജി ആവശ്യവുമായി അടിയന്തര യോഗം ചെന്നൈയില്‍ ചേരുകയായിരുന്നു.

English summary
N Srinivasan to step aside as BCCI President, Dalmiya likely to take over.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X