കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനിലെഎസി കോച്ചിലെ ഭക്ഷണത്തിന്‍റെ വിലകൂടും?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിന് പുറമെ ജീവിതത്തിന്‍റെ ബാലന്‍സ് തെറ്റിയ്ക്കുന്ന തീരുമാനങ്ങളെടുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. ട്രെയിനില്‍ എസി കോച്ചുകളില്‍നിന്നും ലഭിയ്ക്കുന്ന ഭക്ഷണത്തിന്റെ വില കൂട്ടാനാണ് സര്‍ക്കാരിന്‍റെ നീക്കം. എന്നാല്‍ എസി I ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.എസി കോച്ചുകള്‍ക്ക് പുറമെ ചെയര്‍കാറിലേയും ഭക്ഷണത്തിന്റെ നിരക്കുകള്‍ ഉയരും.

യാത്രാ സൗകര്യങ്ങളും ഗുണമേന്‍മയും മെച്ചപ്പെടുത്തുന്നതിനുവേണ്ടി പഠനം നടത്താന്‍ നിയോഗിച്ച കമ്മിറ്റിയാണ് ഭക്ഷണത്തിന്റെ നിരക്ക് കൂട്ടുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രി സിപി ജോഷിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചിരിയ്ക്കുന്നത്.

പവന്‍കുമാര്‍ ബന്‍സല്‍ ആണ് ഈ കമ്മിറ്റിയെ നിയോഗിച്ചിരുന്നത്.റെയില്‍വേയ്ക്ക് കാറ്ററിംഗ് മേഖലയില്‍ഉണ്ടാകുന്ന നഷ്ടത്തെ പരിഹരിയ്ക്കാന്‍ ഭക്ഷണത്തിന്റെ വില കൂട്ടുന്നതിലൂടെ സാധിയ്ക്കുമെന്നും കമ്മിറ്റി പറയുന്നു. 2011-12 ല്‍ റെയില്‍വേയ്ക്ക് കാറ്ററിംഗ് ഇനത്തില്‍ 67.04 കോടി രൂപയുടെ നഷ്ടം ഉണ്ടായിരുന്നു.

പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ എസി കോച്ചുകളിലും ചെയര്‍ കാറിലേയുമൊക്കെ യാത്രക്കാര്‍ക്ക് ഒരു കപ്പ് ചായ കുടിയ്ക്കാന്‍ കുറഞ്ഞത് 15 രൂപയെങ്കിലും നല്‍കേണ്ടി വരും. മാത്രമല്ല നിര്‍ദ്ദിഷ്ട കോച്ചുകളില്‍ ഇപ്പോള്‍ 88 രൂപയ്ക്ക് ലഭിയ്ക്കുന്ന ഉച്ചഭക്ഷണത്തിന്റെ വില 125 രൂപയായി മാറും. രാത്രിഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമെല്ലാം 13 രൂപയിലധികം വില വര്‍ദ്ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. മാത്രമല്ല പ്രഭാത ഭഷണത്തിന്റെ വില ഇപ്പോഴത്തെ 24 രൂപയില്‍ നിന്നും 31 രൂപയിലേക്ക് വരെ എത്തും.

English summary
Railway Board panel has proposed increase in the prices of food items served to passengers. As per the proposal, the overall increase in item rates would be higher for passengers travelling in AC-II, III and chair car categories, but would be minimum for AC-I.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X