കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തൂറ്റ് കവര്‍ച്ച;മലയാളിയടക്കം 4പേര്‍ അറസ്റ്റില്

  • By Aswathi
Google Oneindia Malayalam News

Muthoot
ദില്ലി: ദില്ലിയിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായവരില്‍ മലയാളിയും. മലയാളിയായ ബ്രാഞ്ച് മാനേജര്‍ ശ്രീജിത്തിനെയടക്കം നാലു പേരെയാണ് ദില്ലി പോലീസ് കവര്‍ച്ച കേസിന് അറസ്റ്റ് ചെയ്തത്. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറയുന്ന ശ്രീജിത് അടുര്‍ സ്വദേശിയാണ്. മോഷണം പോയ സ്വര്‍ണത്തില്‍, രണ്ടര കിലോ സ്വര്‍ണവും പത്ത് ലക്ഷം രൂപയും ദില്ലി പൊലീസ് കവര്‍ച്ചാസംഘത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം 30 നാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചത്. ബ്രാഞ്ച് മാനേജരായ ശ്രീജിത് തന്നെയാണ് പരാതി നല്‍കിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവരുകയായിരുന്നെന്നാണ് ശ്രീജിത് പൊലീസില്‍ പരാതി നല്‍കിയത്. ഇത് പൊലീസിന് വിശ്വസിനീയമായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശ്രീജിത്തിനെയും ഓഫീസ് ബോയ് ആയ ഗിരീഷിനെയും ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിനു ശേഷം അന്വേഷണം നടത്തിയ പൊലീസ് ഇരുവരുടെയും മൊഴികളിലെ വൈരുധ്യം തിരിച്ചറിഞ്ഞു. ഇരുവരും പൊലീസിന് നല്‍കിയ മൊഴി പരസ്പര വിരുദ്ധമായിരുന്നു. ശ്രീജിത്തിനെയും ഗിരീഷിനെയും കൂടാതെ സ്വര്‍ണവ്യപാരികളായ സന്തീപിനെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്തീപും ശ്രീജിത്തുമാണ് കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്മാര്‍ എന്ന് പൊലീസ് പറയുന്നു. മൂന്നര കിലോ സ്വര്‍ണം മോഷണം പോയതില്‍ രണ്ടര കിലോ മാത്രമെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. ബാക്കി സ്വര്‍ണത്തിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

English summary
The Delhi police arrested Keralite, working in Muthoot Bank as the manager, in connection with the theft of three and a half kilograms of gold stolen from the same bank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X