കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25രൂപദിവസക്കൂലിക്ക് സഞ്ജയ്ദത്ത് ജോലിചെയ്യുന്നു

  • By Meera Balan
Google Oneindia Malayalam News

പൂനെ: ബോളിവുഡിന്റെ സ്വന്തം മുന്നാഭായ് ഇപ്പോള്‍ തിരക്കിലാണ്. യേര്‍വാഡ ജയിലിലെ തടവ് ജീവിതത്തിനിടയില്‍ ജീവിതത്തിന്റെ പുതിയ പാഠങ്ങള്‍ പഠിയ്ക്കുകയാണ് നടന്‍ സഞ്ജയ് ദത്ത്. ജയിലിനുള്ളില്‍ പേപ്പര്‍ബാഗുകള്‍ ഉണ്ടാക്കുന്നതിന്റെ പരിശീലനത്തിലാണ് അദ്ദേഹം.

ദിവസേന 25 രൂപ അദ്ദേഹത്തിന് പ്രതിഫലമായി ലഭിയ്ക്കുന്നുണ്ട്. അനുസരണയോടെ ക്യാമറയ്ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന നായകന്‍ ആക്ഷനും കട്ടും ഒന്നുമില്ലാത്ത ജയില്‍ ജീവിതത്തിലും തന്നെ ഏല്‍പ്പിച്ച ജോലിയെ അതീവശ്രദ്ധയോടെ ചെയ്യാറുണ്ടെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

Sanjay Dutt

പരിശീലനത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് അദ്ദേഹത്തിന്ഡ 25 രൂപ പ്രതിഫലം നല്‍കുന്നതെന്നും 6കിലോഗ്രാമിനു മുകളില്‍ ഭാരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ ബാഗുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍ പ്രതിഫലവും കൂടുതല്‍ നല്‍കും. കഴിവിനും അധ്വാനത്തിനും അനുസരിച്ച് 40 രൂപ വരെ ഒരു ദിവസം നേടാം.1993 ലെ മുംബൈ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട 42 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലാണ് അദ്ദേഹം.

മറ്റ് കഠിനജോലികള്‍ ചെയ്യാന്‍ ദത്ത് താല്‍പ്പര്യപ്പെട്ടെങ്കിലും സുരക്ഷപരിഗണിച്ച് അധികൃതര്‍ അദ്ദേഹത്തെ വിലക്കുകയായിരുന്നു. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് ജയിലിലായിരുന്നപ്പോള്‍ ദത്ത് അവിടെ നിന്നും ചൂരല്‍ കസേരകള്‍ ഉണ്ടാക്കാന്‍ പഠിച്ചിരുന്നു.

English summary
Jailed Bollywood actor Sanjay Dutt will be trained to make paper bags at the Yerwada Central Jail, official sources said Saturday. He is likely to be paid Rs 25 a day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X