സ്ട്രോക്ക്ബാധിതര്‍ക്ക്പ്രതീക്ഷയേകി പുതിയകാലുറകള്‍
ബേണ്‍: സ്‌ട്രോക്ക് ബാധിച്ച് എഴുനേല്‍ക്കാന്‍ കഴിയാതെ കിടക്കുന്ന രോഗികളുടെ ശരീരത്തില്‍ പ്രധാനമായും കാലുകളില്‍ രക്തം കട്ടപിടിയ്ക്കുന്നത് തടയാന്‍ പുതിയ കാലുറകള്‍. സ്വിറ്റസര്‍ലന്റില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കാലുറകള്‍ വികസിപ്പിച്ചെടുത്തത്. രക്തം കട്ടപിടിയ്ക്കുന്നത് തടയുന്നതിനായി ഇവയെ പ്രയോജനപ്പെടുത്താം.
പരീക്ഷണം നടത്തിയ രോഗികളില്‍ 2,876 പേരില്‍ പരീക്ഷണം വിജയിച്ചു. കാലുറകള്‍ ധരിച്ച് കഴിഞ്ഞാല്‍ അവ കാലുകളെ അമര്‍ത്തിക്കൊണ്ടിരിയ്ക്കും. അതിനാല്‍ തന്നെ രക്തയോട്ടം വര്‍ദ്ധിയ്ക്കുകയും രക്തം കട്ടപിടിയ്ക്കുന്നത് തടയുകയും ചെയ്യും.
സ്‌ട്രോക്ക് ബാധിച്ച് രോഗികളുടെ കാലിലെ ആഴത്തില്‍ ഉള്ള ഞരന്പുകളില്‍ പോലും രക്തം കട്ടപിടിയ്ക്കാറുണ്ട്.എന്നാല്‍ കാലുറകള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ അത് കുറയ്ക്കാനാകും എന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. സാധാരണയായി ദീര്‍ഘദൂര വിമാനയാത്രകളിലാണ് യാത്രക്കാരുടെ കാലില്‍ രക്തം കട്ടപിടിയ്ക്കുന്നത്. എന്നാല്‍ ആശുപത്രിയിലും മറ്റും തളര്‍ന്ന് കിടക്കുന്ന രോഗികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൂടിയാണ് രക്തം കട്ടപിടിയ്ക്കുന്നത്.
സ്‌ട്രോക്ക് വന്ന് എഴുനേല്‍ക്കാനാകാതെ ബ്രിട്ടനില്‍ മാത്രം 60,000 പേര്‍ വൈദ്യസഹായം തേടുന്നുണ്ട്. പുതിയ കാലുറകള്‍ ഇത്തരത്തില്‍ വര്‍ഷങ്ങളായി ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നവര്‍ക്ക് ആശ്വാസമാകും എന്ന് ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications