കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനില്‍ജീവിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക്ഭയം

  • By Meera Balan
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുന്നതായും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണിവിടെയുള്ളതെന്നും തങ്ങള്‍ക്ക് അഭയം തരണമെന്നും പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ നാഷണല്‍ പാര്‍ട്ടി വക്താക്കള്‍. ഇക്കാര്യം ഇവര്‍ അമേരിയ്ക്ക, കാനഡ, ഓസ്ട്രലിയ എന്നീ ക്രസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളെയും യൂറോപ്യന്‍ യൂണിയനേയും അറിയിച്ചു.

അധികാരത്തില്‍ വരാന്‍ പോകുന്ന ഇടത് സഖ്യം തങ്ങള്‍ക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മാത്രമല്ല പല അന്താരാഷ്ട്ര സംഘടനകള്‍ക്കും ക്രിസ്ത്യന്‍ സംഘടനകള്‍ക്കും സഹായം അഭ്യര്‍ത്ഥിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍ കത്തയച്ചതായും ഒരു പാക്കിസ്ഥാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയതു.

പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ്( PML-N) പാര്‍ട്ടിയ്ക്ക് നിരോധിയ്ക്കപ്പെട്ട പല തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടെന്നും ക്രിസ്ത്യാനികള്‍ക്ക് നേരെ ജോസഫ് കോളനിയില്‍ നടന്ന ആക്രമണങ്ങളില്‍ പാര്‍ട്ടിക്ക് നേരിട്ട് പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ വേട്ടയാടപ്പെടുന്നതുമായി ബന്ധപ്പെട്ട ഒട്ടേറെ വാര്‍ത്തകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ക്രിസ്യാനികള്‍ക്ക് നേരെ അതിക്രമങ്ങള്‍ അഴിച്ച് വിടുന്നതില്‍ മുന്‍പന്തിയില് ആണ് പാക്കിസ്ഥാന്‍

English summary
A Pakistan based Christian political party is seeking 'mass asylum' to the U.S., European Union, Canada and Australia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X