സൗദി;അനധികൃതപ്രവാസികളുടെസമയപരിധിനീട്ടില്ല
റിയാദ്: മതിയായ തൊഴില്‍ രേഖകള്‍ ഇല്ലാതെയും തൊഴില്‍ നിയമം അനുസരിയ്കാതെയും സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്ക് ശിക്ഷകൂടാതെ സ്വന്തം നാട്ടിലേക്ക് മടങ്ങിപോകാനുള്ള സമയ പരിധി ജൂലൈ മൂന്നിന് അവസാനിയ്ക്കും. ഈ സാഹചര്യത്തില്‍ സമയപരിധി ദീര്‍ഘിപ്പിയ്ക്കുന്നതിന് വേണ്ടി വിവിധ എംബസികള്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷ തള്ളി.പ്രവാസികളുടെ സമയ പരിധി നീട്ടില്ല എന്നകാര്യം ഏറെക്കുറേ വ്യക്തമായിക്കഴിഞ്ഞു.
ഇനിയും കലാപരിധി നീട്ടാമാകില്ലെന്ന് പറഞ്ഞ് 2013 ജൂണ്‍ ഒന്നിനാണ് എംബസികളുടെ അപേക്ഷ തള്ളിയത്. മൂന്ന് മാസത്തെ സമയ പരിധിയായിരുന്ന രാജ്യംവിട്ട് പോകുന്നതിനായി ഇത്തരം തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന സമയപരിധി. ജൂലൈ നാലുമുതല്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലിചെയ്യുന്ന തൊളിലാളികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ ഏര്‍പ്പെടുത്തും.
നിലവില്‍ ഉള്ള ഉത്തരവ് മാറ്റാന്‍ രാജാവിന് മാത്രമേ അധികാരമുള്ളൂ എന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഹത്താബ്-അല്‍-അനാസി പറഞ്ഞു. എന്നാല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ പോലും പ്രവാസികള്‍ക്ക് ഉദയോഗസ്ഥരുടെ മര്‍ദ്ദനം ഏറ്റു വാങ്ങേണ്ടി വരുന്നതായി ആരോപണം ഉണ്ട്.












Click it and Unblock the Notifications