കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഡ് ഇന്‍ ചൈന ഉത്പന്നങ്ങള്‍ ഭീഷണിയാകുന്നു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ സാന്പത്തിക വളര്‍ച്ച വളരെക്കുറവ് മാത്രം രേഖപ്പെടുത്തിയ ഈ വര്‍ഷത്തില്‍ ഇന്ത്യയുടെ പുരോഗതിയെ പിന്നോട്ടാക്കുന്നതിനു പിന്നില്‍ ചൈനീസ് ഉത്പ്പന്നങ്ങളുടെ അതിപ്രസരം കാരണമാകുന്നുവോ? പല മേഖലകളിലും ചൈനീസ് ആധിപത്യം കാണാന്‍ സാധിയ്ക്കും, അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ചൈനയ്ക്ക് ഇന്ത്യയില്‍ വ്യാപാരം നടത്താം. പക്ഷേ അത് ഇന്ത്യയുടെ തദ്ദേശീയ വിപണിയെ തകര്‍ത്ത് കൊണ്ടിരിയ്ക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ ആഭ്യന്തരവിപണിയെ സംരക്ഷിക്കേണ്ടത് അനിവാര്യതയായി മാറിക്കഴിഞ്ഞു

ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കുന്നവയെക്കാളും വളരെക്കുറഞ്ഞ വിലയ്ക്ക് ചൈനീസ് ഉത്പ്പന്നങ്ങള്‍ വിപണിയെ കീഴടക്കുന്പോള്‍ ആഭ്യന്തരവിപണി ദിനം പ്രതി നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയാണ് ചെയ്യുന്നത്.

ഇന്ത്യയിലെ മൂന്ന് മേഖലകളില്‍ ടെലിക്കോം, ഹെവി ഇന്‍ഡസ്ട്രീസ്, പുനസ്ഥാപിയ്ക്കാന്‍ കഴിയുന്ന ഈര്‍ജസ്രോതസുകള്‍ എന്നിവയിലാണ് ചൈനീസ് ആധിപത്യം വളരെക്കൂടുതല്‍. അതിനാല്‍ തന്നെ ഈ മേഖലയില്‍ തദ്ദേശീയ ഉത്പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള വഴി തിരയുകയാണ് ഈ വിഭാഗങ്ങളുടെ മന്ത്രിമാര്‍.

ടെലിക്കോം മേഖലയില്‍ വിലകുറഞ്ഞ മൊബൈലുകള്‍ , സിം കാര്‍ഡുകള്‍ എന്നിവയെല്ലാം തന്നെ ചൈനയില്‍ നിന്ന് ഇറക്ക് മതിചെയ്യപ്പെടുന്നുണ്ട്. അത് വളരെക്കുറഞ്ഞ വിലയ്ക്ക് തന്നെ ഉപഭോക്താക്കളിലേക്ക് എത്തുന്നു. എന്നാല്‍ മിക്കവയും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഏകദേശം 20 ശതമാനത്തോളം ടെലിക്കോം ഉപകരണങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കുന്നത്. ഈ പ്രശ്‌നം പരിഹരിയ്ക്കുന്നതിനായി 18 ഓളം ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണവും വിതരണവും ഇന്ത്യയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നു.

12-0ം പഞ്ചവത്സര പദ്ധതി അനുസരിച്ച് വൈദ്യുതി ഉണ്ടാക്കുന്നതിനായി ഒട്ടേറെ ഉത്പ്പന്നങ്ങളാണ് ഭാരത് ഹെവി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിര്‍മ്മിച്ചത്. എന്നാല്‍ ഇറക്കുമതി ചെയ്യപ്പെട്ട ചൈനീസ് ഉത്പ്പന്നങ്ങള്‍ വന്‍തോതില്‍ വില്‍ക്കപ്പെടുകയാണ് ഉണ്ടായത്. മാത്രമല്ല കനത്തനഷ്ടവും ഉണ്ടായി. ഈ ഒരു അവസ്ഥ തടയുന്നതിന് ചൈനീസ് ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ നികുതി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

സൗരോര്‍ജ്ജം ഉത്പ്പാദിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളില്‍ 60 ശതമാനവും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. ഇന്ത്യയിലെ ഭൂരിഭാഗം മേഖലകളിലേക്കും ഈ ചൈനീസ് ആധിപത്യം വ്യാപിച്ചിട്ടുണ്ട്.

English summary
India is readying to protect its domestic manufacturers from Chinese products swamping the market, despite the danger of WTO rules looming large. The move, however, courts the danger of other countries dragging India to WTO terming the favours granted as unfair trade practices under the international agreement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X