Get Updates
Get notified of breaking news, exclusive insights, and must-see stories!

നടുറോഡില്‍നഗ്നതാപ്രദര്‍ശനം;അച്ഛനും മകനുംപിടിയില്‍

Delhi
ദില്ലി: അയല്‍വാസികളുടെ മുന്നില്‍ തുടര്‍ച്ചയായി നഗ്നതാ പ്രദര്‍ശനം നടത്തിവന്ന പോലീസുകാരായ അച്ഛനും മകനും പിടിയിലായി. തലസ്ഥാന നഗരമായ ദില്ലിയിലാണ് പോലീസുകാരുടെ മാനക്കേട് കൂട്ടാന്‍ കാരണമായ സംഭവം നടന്നത്.

ജയദേവ്, ഇയാളുടെ മകനായ രാകേഷ് എന്നീ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരാണ് അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായത്. അയല്‍വാസിയായ ഒരു സ്ത്രീ നടന്നുപോകുമ്പോഴാണ് ഇവര്‍ രണ്ടുപേരും പ്രകടനം നടത്തിയിരുന്നതത്രെ.

ഈ സ്ത്രീയുടെ അച്ഛനാണ് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ഉപദ്രവിക്കുക എന്ന കുറ്റം ചുമത്തിയാണ് പോലീസുകാരായ അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

അയല്‍ക്കാര്‍ക്ക്‌ മുന്നില്‍ തുണിയുടുക്കാതെ നടക്കുക മാത്രമല്ല, സ്ത്രീകള്‍ നടന്നുപോകുമ്പോള്‍ അശ്ലീലസ്വരങ്ങള്‍ പുറപ്പെടുവിക്കുകയും ഇവര്‍ ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. ശല്യം സഹിക്കവയ്യാതെയാണ് അയല്‍ക്കാര്‍ പോലിസില്‍ പരാതിയുമായി എത്തിയത്.

ഇരുവരും അയല്‍ക്കാരുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പരാതിയുമായി ആളുകള്‍ എത്തിയ ഉടനെ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+