കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിക്ക് ക്രിക്കറ്റില്‍ ബിസിനസ് താല്‍പര്യം

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി തന്റെ ടീമിലെടുക്കുന്നത് കളിക്കാരുടെ കളിക്കളത്തിലെ പ്രകടനം മാത്രം നോക്കിയല്ല എന്നതിന് കൂടുതല്‍ തെളിവുകള്‍. സുഹൃത്തും ബിസിനസ് പാര്‍ട്ണറുമായ അരുണ്‍ പാണ്‌ഡെയുടെ റിതി ഗ്രൂപ്പിന്റെ ഇടപാടുകാരാണ് ധോണിയുടെ ടീമിലെ നാല് കളിക്കാര്‍. ആര്‍ പി സിംഗ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, പ്രഗ്യാന്‍ ഓജ എന്നിവരാണ് ഈ താരങ്ങള്‍.

ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ധോണി ആര്‍ പി സിംഗിനെ ടീമിലെടുക്കണമെന്ന് വാദിച്ചത് ഈ ഘട്ടത്തില്‍ സംശയത്തിന് ഇടനല്‍കുന്നു. പരിക്ക് ഭേദമാകാത്തതുകൊണ്ട് മാത്രമാണ് സിംഗ് ഇത്തവണ തഴയപ്പെട്ടത്. ഫോമിന്റെ നാലയലത്ത് പോലും ഇല്ലാത്ത കളിക്കാര്‍ക്ക് വേണ്ടി ധോണി വാദിക്കുന്നത് ഇതിനും മുന്‍പും സംശയത്തിന് ഇട നല്‍കിയിരുന്നു.

dhoni

റിതി ഗ്രൂപ്പില്‍ 15 ശതമാനം ഷെയറുകളുണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക്. ഇക്കണോമിക് ടൈംസാണ് വിവരം പുറത്തുവിട്ടത്. ധോണിയുടെ ബിസിനസ് സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ ടീം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന സംശയവുമായി സെലക്ഷന്‍ കമ്മിറ്റി മുന്‍ അംഗവും മുന്‍ ഇന്ത്യന്‍ താരവുമായ കീര്‍ത്തി ആസാദ് രംഗത്തെത്തിക്കഴിഞ്ഞു.

നേരത്തെ ധോണിയെ പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ പ്രസിഡണ്ടിന്റെ വീറ്റോ പവര്‍ ഉപയോഗിച്ചാണ് ധോണിയെ ശ്രീനിവാസന്‍ രക്ഷിച്ചത്. പകരമായാണ് ഇപ്പോഴത്തെ കോഴക്കേസില്‍ ഒരക്ഷരം മിണ്ടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സഹായിക്കുന്നതെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല, ചെന്നൈ ടീമിന്റെ ഉടമസ്ഥരായ ഇന്ത്യാ സിമന്റ്‌സില്‍ വൈസ് പ്രസിഡണ്ടാണ് ധോണി. റിതി ഗ്രൂപ്പാകട്ടെ ചെന്നൈ കിംഗ്‌സിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളും. കളിക്ക് പിന്നിലെ കളികളും ബന്ധങ്ങളും ഇവിടം കൊണ്ട് തീരുന്നില്ല.

റിതി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിന്റെ സഹോദരസ്ഥാപനമായ റിതി എം എസ് ഡി അല്‍മോഡ പ്രൈവറ്റ് ലിമിറ്റഡില്‍ ധോണിക്കും ഭാര്യ സാക്ഷിക്കും 65 ശതമാനത്തോളം ഷെയറുകള്‍ ഉണ്ട്. സ്‌പോര്‍ട്‌സ് ഫിറ്റ് വേള്‍ഡ് ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഇവര്‍ക്കെല്ലാം ചേര്‍ന്ന് മുക്കാല്‍ ഭാഗത്തോളും ഷെയര്‍ സ്വന്തമായുണ്ട് എന്നാണ് വെളിപ്പെടുത്തലുകള്‍.

English summary
MS Dhoni has a 15 per cent stake in a company that manages other cricketers like Suresh Raina, Pragyan Ohja, RP Singh and Jadeja.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X