കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ക്രിക്കറ്റിന്‍റെമാക്യവെല്ലിമടങ്ങിയെത്തി!

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളേയും നേരിട്ട് വിജയം കൈവരിച്ചവരെല്ലാം തന്നെ ഒരിക്കല്‍ തോല്‍വിയുടെ കയ്പ്പ്‌നീര്‍ ആവോളം കുടിച്ചിട്ടുള്ളവരാണ്. ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ രാജിയെത്തുടര്‍ന്ന് ചുമതലയേറ്റ ബിസിസിഐുടെ ഇടക്കാല പ്രസിഡന്റ് ജഗ് മോഹന്‍ ദാല്‍മിയയുടെ ജീവിതം ഇത്തരത്തില്‍ ഒന്നാണ്.

ഇന്ത്യന്‍ ക്രിക്കറ്റിനെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുന്നതിന് ഈ 73 കാരന്‍ വഹിച്ച പങ്ക് നിസ്സാരമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാക്യവെല്ലി എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിക്കറ്റിലെ സര്‍വ്വസ്ഥാനമാനങ്ങളില്‍ നിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അദ്ദേഹം ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റു.2013 ജൂണ്‍ രണ്ട് ഞായറാഴ്ചയാണ് അദ്ദേഹം വീണ്ടും ബിസിസിഐ പ്രസിഡന്‍റ് ആകുന്നത്.

1979 ല്‍ ആണ് ദാല്‍മ്യ ബിസിസിഐയില്‍ എത്തുന്നത്. എന്നാല്‍ 1990 മുതല്‍ 2005 വരെ ദാല്‍മിയ യുഗമായിരുന്നു ബിസിസിഐയില്‍. എന്നാല്‍ 2004 ലെ ബിസിസിഐ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ വിവേചന അധികാരം വിനിയോഗിച്ച് രണ്‍ബീര്‍ സിംഗിനെ അദ്ദേഹം വിജയിപ്പിക്കുകയും, രണ്‍ബീര്‍നെ മുന്‍നിര്‍ത്തി ഭരണം നടത്തുകയും ചെയ്തു. എന്നാല്‍ അന്ന് മുതല്‍ ശരത്പവാര്‍ എന്ന പുതിയ ശത്രുവിനെ സൃഷ്ടിക്കുകയാണ് ദാല്‍മിയ ചെയ്തത്. എന്നാല്‍ 1996 ല്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ട ദാല്‍മിയ ബിസിസിഐയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ശരത്പവാര്‍ അധികാരത്തില്‍ എത്തി.

എന്നാല്‍ ശരത്പവാര്‍ ദാല്‍മിയക്കെതിരെ നല്‍കിയ ക്രിമിനല്‍ കേസുകള്‍ എല്ലാം കോടതിയില്‍ എത്തിയപ്പോള്‍ തള്ളിപ്പോവുകയാണ് ചെയ്തത്. മാത്രമല്ല ശരത് പവാറിനെതിരെ അദ്ദേഹം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബിസിസിഐയിലേക്ക് ഒരു തിരിച്ച് വരവ്‌നടത്തിയിരിക്കുകയാണ് അദ്ദേഹം

English summary
In his capacity as a global cricket administrator, Jagmohan Dalmiya earned many nicknames such as "Machiavelli of Indian cricket," "master of realpolitik" and many more. Now one can also call him "the master of comebacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X