Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യത്തെജലവിമാനസര്‍വ്വീസിന് കേരളത്തില്‍ തുടക്കം

കൊല്ലം: രാജ്യത്തെ ആദ്യത്തെ ജലവിമാന സര്‍വ്വീസിന് കേരളത്തില്‍ തുടക്കം. 2013 ജൂണ്‍ 2 ഞായറാഴ്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അഷ്ടമുടിക്കായലില്‍ വച്ച് സീ പ്‌ളെയിനിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്, പ്രതിപക്ഷത്തിന്റെയും ആലപ്പുഴയിലെ ഒരു വിഭാഗം മത്സ്യത്തൊഴിലാളികളുടേയും കടുത്ത് എതിര്‍പ്പിനിടെയാണ് ഉദ്ഘാടനം നടന്നത്. എന്നാല്‍ എതിര്‍പ്പുമൂലവും മോശം കാലാവസ്ഥയാലും ജലവിമാനത്തിന്റെ കന്നിപ്പറക്കല്‍ ഉപേക്ഷിച്ചു

മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരുതരത്തിലുള്ള ബുദ്ധിമുട്ടും ജലവിമാനങ്ങളുടെ പറക്കല്‍ മൂലം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സെസ്‌ന 206 H വിഭാഗത്തിലുള്ള വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്റ്ററല്‍ ലിമിറ്റഡ് ആണ് ജലവിമാന സര്‍വ്വീസുകള്‍ നടത്തുന്നത്.ഓഗസ്റ്റ് മുതല്‍ ടൂറിസത്തിനായി ഇവയെ ഉപയോഗിക്കാനാണ് നീക്കം.

2013 അവസാനത്തോട് കൂടി കൂടുതല്‍ വിമാനക്കമ്പനികളെ പദ്ധതിയുമായി സഹകരിപ്പിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നതെന്ന് ടൂറിസം മന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി. കോഴിക്കോട് മംഗലാപുരം എന്നീ വിമാനത്താവളങ്ങഇല്‍ നിന്നും നിയന്ത്രിക്കാവുന്ന വിധത്തില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ജലവിമാന സര്‍വ്വീസുകള്‍ നടത്താനാണ് നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+