ടെലിവിഷന്‍പരസ്യങ്ങള്‍ 12മിനുട്ട് മാത്രം
ദില്ലി: ടെലിവിഷന്‍ പരസ്യങ്ങളുടെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നു. 2013 ഒക്ടോബര്‍ മുതലാണ് ടെലി വിഷനിലെ നീണ്ട ഇടവേളകള്‍ നിര്‍ത്തലാക്കുന്നത്. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി( TRAI) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 20 മിനുട്ടോളം പരസ്യമാണ് ഒരുമണിക്കൂറില്‍ സംപ്രേക്ഷണം ചെയ്യുന്നത്. എന്നാല്‍ ഒക്ടോബര്‍ മുതല്‍ മണിയ്ക്കൂറില്‍ 12 മിനുട്ട് പരസ്യം സംപ്രേക്ഷണം ചെയ്താല്‍ മതി എന്നാണ് TRAI പറയുന്നത്.
എന്നാല്‍ ഈ നിയമം നടപ്പില്‍ വരുത്തുന്നത് പ്രേക്ഷകരുടെയും , ബ്രോഡ്കാസ്റ്റേഴ്സിന്‍റയും, മീഡിയ പ്ളാനേഴ്‌സിന്‍റെയും താല്‍പ്പര്യങ്ങളെ സംരക്ഷിച്ച് കൊണ്ടായിരിയ്ക്കും.വൈമനസ്യത്തോടെയാണ് ടെലിവിഷന്‍ ഉടമകള്‍ ഇത് അംഗീകരിയ്ക്കുന്നതെങ്കിലും ഘട്ടംഘട്ടമായേ നിയമം നടപ്പിലാക്കൂ.
പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് നിയമങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും ഒരു പുതിയ വ്യവസായം എന്ന നിലയില്‍ ഇതു വരേയും ടെലിവിഷനുമേല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ടെലിവിഷന്‍ വ്യവസായം വളരെ ശക്തിയാര്‍ജ്ജിച്ചിരിയ്ക്കുകയാണെന്നും അതിനാല്‍ തന്നെ നിയമങ്ങള്‍ നടപ്പിലാക്കേണ്ട സമയമായെന്നും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഷൈലേഷ് ഷാ പറഞ്ഞു.
നിയമം നടപ്പിലാക്കുന്നത് പരസ്യക്കമ്പനികളേയും ഏജന്‍സികേസും ബാധിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications