പെന്‍ഷന്‍ പദ്ധതിയില്‍ ക്രമക്കേട്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് തുടങ്ങിയ ബാങ്കുകളിലെ അക്കൗണ്ടുകളിലാണ് ക്രമക്കേടുള്ളതായി കണ്ടെത്തിത്. 42,624 പേരുടെ പെന്‍ഷന്‍ പട്ടികയില്‍ 6,478 പേരുടെ മേല്‍വിലാസ വിവരങ്ങള്‍ പോലും ലഭ്യമല്ല. ഇത്തരത്തിലുള്ള ക്രമക്കേടിലൂടെ സര്‍ക്കാറിന് പ്രതിവര്‍ഷം രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കുന്നതായാണ് കണക്ക്.
എസ്ബിഐ നല്‍കിയ പുതിയ പട്ടിക പ്രകാരം രണ്ടായിരത്തോളം പേര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ സ്ഥാനത്ത് മുവായിരത്തോളം പുതിയ പേരുകളാണ് പ്രത്യക്ഷപ്പെട്ടത്. പെന്‍ഷന്‍ ലഭിക്കാത്തതിന്റെയും മറ്റും പേരില്‍ രാജ്യത്തിന്റെ പലഭാഗത്തും സമരങ്ങള്‍ നടക്കുമ്പോള്‍ ഇങ്ങനെയും ചിലര്‍ അത്യാഗ്രഹത്തിനു മുതിരുന്നതിന്റെ തെളിവാണ് ഈ ഓഡിറ്റ് റിപ്പോര്‍ട്ട്. ക്രമക്കേടിനെ കുറിച്ച് കൂടുതന്‍ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications