കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മന്ത്രിസഭാ പുനസംഘടന തീരുമാനം ഉടന്‍ വേണം'

  • By Aswathi
Google Oneindia Malayalam News

Congress
തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടന സംബന്ധിച്ചും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ചതുമായ തീരുമാനം ഉടന്‍ വേണമെന്ന് ഐ ഗ്രൂപ്പ്. ജൂണ്‍ പത്തിന് നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുമ്പ് തീരുമാനം അറിയിക്കണം. തീരുമാനം അനുകൂലമല്ലെങ്കില്‍ രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കുമെന്നും ഐ ഗ്രൂപ്പ് മുന്നറിയിപ്പു നല്‍കി. അതേ സമയം ഹൈക്കമാന്റിന്റെ അനുമതി കിട്ടിയാലുടന്‍ തീരുമാനം അറിയിക്കുമെന്ന് എ ഗ്രൂപ്പും വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രതിസന്ധി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച ദില്ലിയിലെത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന മുഖ്യമന്ത്രി രണ്ടാഴ്ച്ചയായി കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ ഉറപ്പുവരുത്തും. പ്രശ്‌നം കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് നിര്‍ദേശം സമര്‍പ്പിക്കാനായിരുന്നു നേരത്തെ എഐസിസി ആവശ്യപ്പെട്ടത്.

എന്നാല്‍ രമേശിന് ഉപമുഖ്യമന്ത്രി പദവി നല്‍കാം എന്ന ആശയം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വ ചര്‍ച്ചയില്‍ ഉയര്‍ന്നെങ്കിലും ഘടകകക്ഷിയായ ലീഗിന്റെ എതിപ്പിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ ലക്ഷ്യം കണാതെ പോയി. ഉപമുഖ്യമന്ത്രി പദവി സൃഷ്ടിച്ച് രണ്ട് അധികാര കേന്ദ്രങ്ങള്‍ വരുന്നതിനോട്
പൊതുവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റും എതിരാണ്. എന്നാല്‍ കേരളത്തിലെ സങ്കീര്‍ണ സാഹചര്യം കണക്കിലെടുത്ത് അതിന് അനുമതി നല്‍കിയാല്‍ ലീഗുമായി ഇനിയും ചര്‍ച്ചയ്ക്ക് പഴുതുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.

English summary
Oommen Chandy is holding talks with the representatives of high command in Delhi in connection with the entry of Ramesh Chennithala into the cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X