Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിലും രമേശ് ചെന്നിത്തലയ്ക്ക് രക്ഷയില്ല?

chennithala
ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിക്ക് പോയത് കെ പി സി സി പ്രസിഡണ്ടിനെ ഉപമുഖ്യമന്ത്രിയാക്കാനാണ് എന്ന് കരുതിയവര്‍ക്ക് തെറ്റി. വയലാര്‍ രവി, അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കൊപ്പം സോണിയാ ഗാന്ധിയുമായും ഉമ്മന്‍ ചാണ്ടി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ രമേശ് ഉപമുഖ്യമന്ത്രിയായേക്കില്ല എന്നതാണ്.

ഹൈക്കമാന്‍ഡ് തീരുമാനം അറിഞ്ഞ ശേഷം രണ്ടിലൊന്ന് തുറന്നുപറയുമെന്ന് പ്രഖ്യാപിച്ച ഐ ഗ്രൂപ്പിന്റെ തീരുമാനം എന്തായിരിക്കുമെന്ന് ഇനി കണ്ടുതന്നെ അറിയണം. കോണ്‍ഗ്രസില്‍ ഒന്നിലധികം അധികാര കേന്ദ്രങ്ങള്‍ വേണ്ട എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് എന്നാണ് സൂചനകള്‍. കോണ്‍ഗ്രസിലെ തര്‍ക്കം മാത്രമല്ല, ഘടകകക്ഷികളുടെ എതിര്‍പ്പ് കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡിന്റെ നീക്കം.

ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നത് ഗുണം ചെയ്യും എന്നാണ് വയലാര്‍ രവിയുടെ നിലപാട്. ഉപമുഖ്യമന്ത്രിയായില്ലെങ്കിലും ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്ന കാര്യം ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമാകുന്നതോടെ രമേശിന്റെ മന്ത്രിസഭാ പ്രവേശമുണ്ടാകുമോ എന്ന ചിത്രം വ്യക്തമാകും.

മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡണ്ടും തമ്മില്‍ ഇക്കാര്യം സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് പ്രശ്‌നം ഹൈക്കമാന്‍ഡിന് മുന്നില്‍ എത്തിയത്. ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെങ്കിലും ഉപമുഖ്യമന്ത്രി പദം വിഷയമാകുന്നതോടെ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും ഇടയും എന്നാണ് ഹൈക്കമാന്‍ഡിന്റെ പേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+