Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് ആര്‍ത്തിയില്ലാത്ത പാര്‍ട്ടി: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഒരു പദവിയോടും അത്യാര്‍ത്തിയാല്ലാത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഉപമുഖ്യമന്ത്രി പദം തങ്ങള്‍ക്ക് വേണമെന്ന് തങ്ങള്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല എന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ആക്ഷേപിച്ചുകൊണ്ട് ചന്ദ്രികയില്‍ വന്ന ലേഖനത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ല എന്നും മന്ത്രി പറഞ്ഞു. എഡിറ്റോറിയല്‍ പേജിലെ പ്രതിവാര പംക്തിയില്‍ സുകുമാരന്‍ നായരെ കളിയാക്കിക്കൊണ്ട് പ്രത്യക്ഷപ്പെട്ട ലേഖനം വിവാദമായ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. ലീഗിന്റെ സമീപനത്തിന് ചേര്‍ന്നതല്ല ലേഖനം എന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കും.

kunjalikkutti

ഉപമുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന ഒളിയമ്പ് എയ്യാനും കുഞ്ഞാലിക്കുട്ടി മറന്നില്ല. മന്ത്രിസഭയിലെ മുസ്ലിം ലീഗിന്റെ സ്ഥാനത്തെക്കുറിച്ച ആശങ്കയൊന്നും ഇല്ല. എല്ലാക്കാലത്തും മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം ലീഗിന് ഉണ്ടായിരുന്നു. ഉപമുഖ്യമന്ത്രിസഥാനം വേണമെന്ന് ലീഗിന്റെ അജണ്ടയില്‍ പോലും ഇല്ലാത്ത കാര്യമാണ്.

മുന്നണിയില്‍ ആലോചിക്കാതെ രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ രംഗത്ത് വന്നിരുന്നു. ഉപമുഖ്യമന്ത്രി എന്നൊരു സ്ഥാനം ഉണ്ടെങ്കില്‍ അത് ലീഗിന് അര്‍ഹതപ്പെട്ടതാണെന്നായിരുന്നു ലീഗ് നേതാക്കളുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+