വിദ്യാഭ്യാസമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചു

മന്ത്രിക്കുനേരെ കരിങ്കൊടിയുയര്‍ത്തി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് പ്രവേശനേത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടായിരുന്നു കരിങ്കൊടി പ്രയോഗം.
രണ്ടു മിനിട്ടു നേരത്തെ പ്രതിഷേധം കെട്ടടങ്ങിയതിനു ശേഷം മന്ത്രി ഉദ്ഘാടനത്തിലേക്ക് കടന്നു. എയ്ഡഡ് സ്‌കൂളിലെ കുട്ടികള്‍ക്കും ഈ വര്‍ഷം രണ്ടു സെറ്റ് വീതം യൂണിഫോം സൗജന്യമായി നല്‍കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തീരുമാനം എടുക്കാന്‍ വൈകിയതിനാലാണ് വിതരണം വൈകിയതെന്നും വിതരണം ഉടന്‍ ആരംഭിക്കാനുള്ള നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
വേനലവധിക്കു ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ മൂന്നര ലക്ഷത്തോളം കുട്ടികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്നത്. പുതിയ അദ്ധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെല്ലാം പ്രവേശനോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications