വായില്‍ കാന്‍സറിന് കാരണം വദനസുരതമെന്ന് നടന്‍

തുടര്‍ച്ചയായ പുകവലിയും മദ്യപാനവുമല്ലേ രോഗത്തിന് കാരണമായത്, അതിലിപ്പോള്‍ ദുഖിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഡഗ്ലസ് ഇക്കാര്യം പറഞ്ഞത്. പുകവലിയും മദ്യപാനവുമല്ല, വദനസുരതമാണ് തന്റെ രോഗത്തിന് കാരണം എന്നായിരുന്നു താരത്തിന്റെ മറുപടി. 2010 ആഗസ്ത് മുതല്‍ ഡഗ്ലസ് വായിലെ കാന്‍സറിന് ചികിത്സയിലായിരുന്നു.
കാന്‍സറിന്റെ പിടിയില്‍ നിന്നും തിരിച്ചുവരാന്‍ കഴിഞ്ഞെങ്കിലും രോഗം തിരിച്ചുവരാന്‍ ഇടയുണ്ടെന്നാണ് താരത്തിന്റെ തോന്നല്‍. ചികിത്സയിലായിരുന്ന കാലം ഭയാനകമായിരുന്നു എന്നും താന്‍ ഇല്ലാതായതുപോലെ തോന്നി എന്നുമാണ് അക്കാലത്തെ ഡഗ്ലസ് വിശേഷിപ്പിച്ചത്.
ലണ്ടനിലെ കാന്‍സര്‍ റിസര്‍ച്ചിന്റെ പഠനങ്ങള്‍ പ്രകാരം വദനസുരതം അര്‍ബുദത്തിന് കാരണമായേക്കാം. പ്രത്യേകിച്ച് നിരവധി പങ്കാളികളുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വദനസുരതം മൂലം കൂടുതല്‍ പേര്‍ അര്‍ബുദബാധിതരാകുന്നത് എന്നാണ് പഠനങ്ങള്‍.പ്രായമായ ആളുകളിലും വദനസുരതം അര്‍ബുദത്തിന് കാരണമാകാറുണ്ട്. 2010 ല്‍ തായ് വാനില്‍ നടന്ന ഒരു പഠനത്തില്‍ 20 വര്‍ഷത്തോളം വദനസുരതത്തില്‍ ഏര്‍പ്പെട്ടിരുന്ന മധ്യവയസ്‌കരായ ദമ്പതികളില്‍ അര്‍ബുദം പിടിപെട്ടിരുന്നു. ഭാര്യയില്‍ തൊണ്ടയിലും ഭര്‍ത്താവിന് വായിലുമാണ് അര്‍ബുദം പിടിപെട്ടത്. എന്നാല്‍ ലൈംഗികവൃത്തികളില്‍ ഏര്‍പ്പെട്ടതുകൊണ്ടുമാത്രം അര്‍ബുദം പിടിപെടുന്നു എന്നു തീര്‍ത്തുപറയാനും പറ്റില്ല.
സെക്ഷ്വല്‍ മെഡിക്കല്‍ ജേര്‍ണലില്‍ വദനസുരതം അപകടകരമാണോ എന്ന ചോദ്യത്തിന് മറുപടിയായി അങ്ങനെ പൂര്‍ണമായും കരുതാനാകില്ല എന്നായിരുന്നു വിദഗ്ധരുടെ മറുപടി. ഭാര്യയും ഭര്‍ത്താവും വദനസുരതത്തില്‍ ഏര്‍പ്പെട്ടാല്‍പ്പോലും അവര്‍ക്ക് അര്‍ബുദബാധയുണ്ടാകുമെന്നതിന് പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല.












Click it and Unblock the Notifications