മതമൗലികവാദം മാനസികരോഗമെന്ന് ശാസ്ത്രം

ഇസ്ലാമിക തീവ്രവാദം പോലുള്ള സംഗതികള്‍ മാത്രമല്ല കുട്ടികളോട് ക്രൂരത കാണിക്കുന്നതില്‍ കുഴപ്പമില്ല എന്ന് വിശ്വസിക്കുന്ന തരത്തിലുള്ള മനോഭാവമുള്ളവരും ഇത്തരം മാനസികരോഗത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നതായി കാതലീന്‍ പറയുന്നു. വെയില്‍സില്‍ ഹേ ലിറ്റററി ചോദ്യോത്തര വേളയില്‍, സമീപ ഭാവിയില്‍ ന്യൂറോശാസ്ത്ര രംഗത്ത് സംഭവിക്കാന്‍ പോവുന്ന ഗുണപരമായ മുന്നേറ്റം എങ്ങനെയാണെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു കാതലീന്‍.
മറ്റ് മാനസിക രോഗങ്ങള്‍ എന്ന പോലെ തന്നെ മതമൗലികവാദവും ചികിത്സ അര്‍ഹിക്കുന്നു എന്നതു കൊണ്ട് വൈകാതെ ശാസ്ത്രം അതിനുള്ള ചികത്സയും കണ്ടെത്തുന്നതായിരിക്കുമെന്നും കാതലീന്‍ പറഞ്ഞു. ഓക്‌സ്‌ഫേഡ് സര്‍വകലാശാലയിലെ ഫിസിയോളജി, അനാട്ടമി, ജനറ്റിക്‌സ് വിഭാഗം ഗവേഷകയായ കാതലീന്‍ 'ദി ബ്രെയ്ന്‍ സൂപ്രമസി', 'ബ്രെയ്ന്‍ വാഷിങ്' തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.












Click it and Unblock the Notifications