കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി:ശന്പളത്തട്ടിപ്പ് ഒഴിവാക്കാന്‍ പുതിയപദ്ധതി

  • By Meera Balan
Google Oneindia Malayalam News

ജിദ്ദ: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ശന്പളംനല്‍കുന്നതിലെ കൃത്യമത്വം ഒഴിവാക്കുന്നതിന് സൗദി സര്‍ക്കാര്‍ ശ്രമിയ്ക്കുന്നു. മൂവായിരത്തിന് മുകളില്‍ ജോലിക്കാരുള്ള കമ്പനികളില്‍ ശമ്പള സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുതിയ പദ്ധതിയിന്‍പ്രകാരം തൊഴിലിടങ്ങളില്‍ നടക്കുന്ന ശമ്പളത്തട്ടിപ്പ് പരമാവധി ഒഴിവാക്കാം.

2013 ജൂണ്‍ ഒന്നിനാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത്. ഈ പദ്ധതിപ്രകാരം കമ്പനികള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ കൃത്യമായ വിവരം തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ വെബ് സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് കര്‍ശനമാക്കും.

തൊഴില്‍ മന്ത്രാലയം സൗദി പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും നല്‍കുന്ന ശമ്പളത്തെ വിലയിരുത്തും. ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് ലഭിയ്ക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളേയും തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തി വയ്ക്കും. അതിനാല്‍ തന്നെ സ്വകാര്യ മേഖലയില്‍ നിലനില്‍ക്കുന്ന കള്ളത്തരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇപ്പോള്‍ വന്‍കിട സ്ഥാപനങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നതെങ്കിലും അധികം വൈകാതെ തന്നെ ചെഉുകിട സ്ഥാപങ്ങളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

English summary
The Labor Ministry has launched a wage protection program for workers of mega companies having 3,000 or more employees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X