കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ ഇറക്കുമതി; നിയന്ത്രിക്കുമെന്ന് കേന്ദ്രം

  • By Aswathi
Google Oneindia Malayalam News

Gold
ദില്ലി: സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരമാണ് ഇക്കാര്യം അറിയിച്ചത്. സ്വര്‍ണാഭരണങ്ങളല്ലാതെ നിക്ഷേപ ആവശ്യങ്ങള്‍ക്ക് സ്വര്‍ണ ബിസ്‌ക്കറ്റ് ഉള്‍പ്പടെയുള്ളവ ഇറക്കുമതി ചെയ്യുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബാങ്കുകള്‍ വഴി സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ വില്‍ക്കുന്നതും തടയും.

സ്വര്‍ണ ഇറക്കുമതി കൂടുമ്പോള്‍ രാജ്യത്തെ വ്യാപാരകമ്മി കൂടുന്നതു കൊണ്ടാണ് ഇപ്പോള്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസം 162 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. അതേ സമയം വ്യാപാരകമ്മി 1,780 ഡോളറായി ഉയര്‍ന്നു. ഇത്തരത്തില്‍ സ്വര്‍ണ ഇറക്കുമതി റെക്കോഡില്‍ എത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയ്ക്ക് ഭീഷണിയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇറക്കുമതി നിയന്ത്രിച്ച് ആവശ്യക്കാര്‍ക്കു മാത്രം സ്വര്‍ണം ലഭ്യമാക്കുക എന്നതാണ് പുതിയ നിയന്ത്രണ നടപടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇറക്കുമതി തീരുവ ആറു ശതമാനമാക്കി ഉയര്‍ത്തി കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ ഒരു പരീക്ഷണം നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ബാങ്കുകള്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം നിയന്ത്രണം ഏര്‍പ്പെടുത്തിക്കിയിരുന്നു.

അതേ സമയം സംസ്ഥാനത്ത് സ്വര്‍ണ വില പവന് 200 രൂപ കൂടി. 20,400 രൂപയാണ് വര്‍ധിച്ച സ്വര്‍ണ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 2,550 രൂപയാണ് നിലവിലുള്ള വില. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് ചൊവ്വാഴ്ച വീണ്ടും സ്വര്‍ണ വില കൂടിയത്.

English summary
India cannot afford high levels of gold imports and may review its import policy, Finance Minister P Chidambaram said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X