കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണത്തിനു വിട്ടില്ല, പെണ്‍കുട്ടി തൂങ്ങി മരിച്ചു

Google Oneindia Malayalam News

Suicide
ബാംഗ്ലൂര്‍: അടുത്ത കൂട്ടുകാരിയുടെ കല്യാണത്തിന് പോകാന്‍ സാധിക്കാത്തതിനാല്‍ പത്തൊമ്പതുകാരി തൂങ്ങി മരിച്ചു. പാര്‍ഥിപന്റെയും അമുദയുടെയും മകളായ സന്ധ്യ പാര്‍ഥിപനാണ് അശ്വത് നഗറിലെ ഹെന്നൂരിലുള്ള വീട്ടില്‍ തുങ്ങി മരിച്ചത്. റിച്ച്മണ്ട് റോഡിലെ ബാല്‍ഡ്‌വിന്‍ കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്.

സ്‌കൂളില്‍ സന്ധ്യയോടൊപ്പം പഠിച്ചിരുന്ന കുട്ടിയുടെ കല്യാണമായിരുന്നു. റിസപ്ഷന്‍ വേദി ബസവേശ്വരനഗറിലായിരുന്നു. രാവിലെ മുതല്‍ പല കൂട്ടുകാരും വിളിയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ വിവാഹച്ചടങ്ങിനു പോകേണ്ടെന്നായിരുന്നു പിതാവിന്റെ നിര്‍ദ്ദേശം.

ചേച്ചി ഏറെ മാനസികസംഘര്‍ഷം അനുഭവിക്കുന്ന അവസ്ഥയിലായിരുന്നു. രാത്രി ഭക്ഷണം കഴിയ്ക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഒടുവില്‍ ഏറെ നിര്‍ബന്ധിച്ചതിനുശേഷമാണ് കഴിച്ചത്. അര്‍ദ്ധരാത്രി വരെ തേങ്ങി കരഞ്ഞിരുന്നു-സഹോദരി ദിവ്യ പറഞ്ഞു.

സന്ധ്യയുടെ പിതാവായ പാര്‍ത്ഥിപന്‍ ചെറിയൊരു അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തുകയാണ്. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

English summary
Depressed over not being able to attend her friend's wedding reception, a 19-year-old girl allegedly hanged herself in her house early on Monday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X