ശ്രീശാന്ത് മക്കോകയിലേക്ക്; എന്താണീ മക്കോക കോടതി?
ദില്ലി: ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന വിന്ധു ധാരാസിംഗിനും ഗുരുനാഥ് മെയ്യപ്പനും ജാമ്യത്തിലറങ്ങിയപ്പോള് ശ്രീശാന്തിനും ജാമ്യം കിട്ടിയേക്കും എന്നായിരുന്നു പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ദില്ലി കോടതി കേരള ക്രിക്കറ്റ് താരത്തെ രണ്ടാഴ്ചത്തേക്ക് കൂടി കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ഒത്തുകളിയില്‍ അധോലോകത്തിന്റെ ഇടപെടല്‍ കൂടി ചൂണ്ടിക്കാണിച്ചാണ് ശ്രീശാന്തിന് മേല്‍ മക്കോക വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ കൂടി ചുമത്തിയിരിക്കുന്നത്. ആസൂത്രി കുറ്റകൃത്യങ്ങള്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രത്യേക നിയമമാണ് മക്കോക അഥവാ മഹാരാഷ്ട്ര കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്. അഞ്ച് ലക്ഷം രൂപ പിഴയും ഏഴ് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന വകുപ്പാണ് ശ്രീശാന്തിനെതിരെ ചുമത്തിയിട്ടുള്ള മക്കോക.

ജാമ്യം ലഭിക്കാത്ത ഈ വകുപ്പ് പ്രകാരം 30 ദിവസം വരെ പ്രതിയെ പോലീസിന് കസ്റ്റഡിയില്‍ വെക്കാം. 199ലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അധോലോക പ്രവര്‍ത്തനങ്ങള്‍ തടയാനായി ഈ നിയമം കൊണ്ടുവന്നത്.
എന്നാല്‍ എന്തുകൊണ്ടാണ് ഗുരുനാഥ് മെയ്യപ്പനും വിന്ധു ധാരാസിംഗിനും എതിരെ ഈ നിയമപ്രകാരം വകുപ്പുകള്‍ ചുമത്താത്തത് എന്നതാണ് പൊതുവെ ഉയരുന്ന സംശയം. മക്കോക വകുപ്പ് ചുമത്തിയതിനെതിരെ ശ്രീശാന്തടക്കമുള്ള കളിക്കാരുടെ അഭിഭാഷകര്‍ കോടതിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. കേസില്‍ ശ്രീശാന്ത് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഈ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനും ബോളിവുഡ് നടന് വിന്ധു ധാരാ സിംഗിനും മുംബൈ മെട്രോപൊളിറ്റന്‍ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 25,000 രൂപ വീതം ഇരുവരും കെട്ടിവയ്ക്കണം. രാജ്യം വിട്ടുപോകാന്‍ പാടില്ല. ഒന്നിടവിട്ട ദിവസങ്ങളില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications