Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി മുഖ്യമന്ത്രിമാരില്‍ ഒന്നാമന്‍ മോഡി!

ഭോപ്പാല്‍: ബിജെപിയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി നരേന്ദ്രമോഡിയാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍. ബിജെപിയിലെ ഒന്നാമന്‍ മോഡി ആണെങ്കിലും പാര്‍ട്ടിയുടെ കീഴ് വഴക്കങ്ങളും സീനിയോറിറ്റിയും അനുസരിച്ച് മൂന്നാംസ്ഥാനത്താണ് മോഡിയെന്നും ചൗഹാന്‍.മോഡി സര്‍ക്കാര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഛത്തീസ്ഗഢും മൂന്നാംസ്ഥാനത്ത് മദ്ധ്യപ്രദേശുമാണെന്ന് അദ്ദേഹം പറഞ്ഞു.തനിക്ക് സഹോദരതുല്ല്യനാണ് മോഡിയെന്നും ചൗഹാന്‍ അഭിപ്രായപ്പെട്ടു

Narendra-Modi

മദ്ധ്യപ്രദേശില്‍ അന്നപൂര്‍ണ യോജന പരിപാടി ഉദ്ഘാടനം ചെയ്യവെ എല്‍ കെ അദ്വാനിയാണ് പാര്‍ട്ടിയിലെ ഏറ്റവും അഭിവന്ദ്യനായ നേതാവെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപയ്ക്ക് ഗോതമ്പും രണ്ട് രൂപയ്ക്ക് അരിയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടംബങ്ങള്‍ക്ക് നല്‍കുന്ന പദ്ധതിയാണ് അന്നപൂര്‍ണയോജന.

വികസനകാര്യങ്ങളില്‍ ഗുജറാത്ത് വളരെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയിലെ ഒന്നാമനാര് എന്നതിനെപ്പറ്റി നിരന്തരം വിവാദങ്ങള്‍ നടക്കുന്നുണ്ട്. മാത്രമല്ല പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്ന സ്ഥാനാര്‍ത്ഥി മോഡി ആയിരിക്കുമെന്നതിലും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+