Get Updates
Get notified of breaking news, exclusive insights, and must-see stories!

35കാരിയെ 5വര്‍ഷം നഗ്നയാക്കി പൂട്ടിയിട്ടു

women
ബാംഗ്ലൂര്‍: മാതാപിതാക്കള്‍ അഞ്ചുവര്‍ഷമായി മുറിയില്‍ പൂട്ടിയിട്ടിരുന്ന യുവതിയെ പോലീസ് മോചിപ്പിച്ചു. പുറത്തിറങ്ങിപ്പോകാതിരിക്കാന്‍ നഗ്നയാക്കിയാണ് യുവതിയെ അച്ഛനമ്മമാര്‍ മുറിയില്‍ പൂട്ടിയിട്ടത്. ബാംഗ്ലൂരില്‍ 35 കാരിയാണ് മാതാപിതാക്കളുടെ ക്രൂരമായ പീഡനത്തിന് ഇരയായത്.

തിങ്കളാഴ്ച രാത്രി മുഴുവന്‍ യുവതി അലറിക്കരയുന്നത് കേട്ടാണ് അയല്‍ക്കാര് പോലീസില്‍ വിവരം അറിയിച്ചത്. എന്നാല്‍ അഞ്ചുവര്‍ഷത്തോളമായി മകള്‍ പക്ഷാഘാതം വന്ന് തളര്‍ന്നുകിടക്കുകയാണ് എന്നായിരുന്നു മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. മകളെ ബാംഗ്ലൂരിലെ രണ്ട് ആശുപത്രികളില്‍ ചികിത്സിച്ചിരുന്നതായും ഇവര്‍ പറഞ്ഞു.

എന്നാല്‍ മകളുടെ പ്രണയബന്ധം എതിര്‍ത്ത മാതാപിതാക്കള്‍ യുവതിയെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു എന്ന് അയല്‍വാസികള്‍ പോലീസിനെ അറിയിച്ചു. മകള്‍ കാമുകനോടൊപ്പം ഓടിപ്പോകുമെന്ന് പേടിച്ച് തുണിയെല്ലാം വലിച്ചുപറിച്ച ശേഷമാണ് മുറിയില്‍ പൂട്ടിയിട്ടത് എന്നും ഇവര്‍ പറഞ്ഞു.

യുവതിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു. യുവതി സുഖം പ്രാപിച്ച ശേഷം ഇവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ എടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+