Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചുപെണ്‍മക്കള്‍ക്കൊപ്പം അമ്മ തീക്കൊളുത്തിമരിച്ചു

uttarpradesh
ലഖ്‌നൊ: ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ അഞ്ചു പെണ്‍മക്കളെ തീക്കൊളുത്തിയശേഷം വീട്ടമ്മ ആത്മഹത്യചെയ്തു. പെണ്‍മക്കളെ മാത്രം പ്രസവിക്കുന്നു എന്ന പേരില്‍ ഭര്‍ത്താവ് ഇവരെ നിരന്തരം ഉപദ്രവിച്ചുവരികയായിരുന്നു. ഇതില്‍ സഹികെട്ടാണ് അഞ്ചു പെണ്‍മക്കളെയും തീക്കൊളുത്തി കൊന്ന് ഒപ്പം അമ്മയും ആത്മഹത്യ ചെയ്തത്.

ലഖ്‌നൊവിന് 120 കിലോമീറ്റര്‍ മാറി ദിവ്‌ലി എന്ന ഗ്രാമത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 38 കാരിയായ പ്രേമാദേവിയാണ് മക്കളായ സുധ (12), രേഖ (10), നിഷ (7), രൂപ (5), ശിഖ (2) എന്നിവരെ തീ കൊളുത്തിയ ശേഷം സ്വയം തീവെച്ച് മരിച്ചത്.

ഭര്‍ത്താവായ ജഗംദംബ പ്രസാദ് ഇവരെ കഠിനമായി മര്‍ദ്ദിക്കുമായിരുന്നത്രെ. അടിയേറ്റ് അവശയായ പ്രേമാദേവി നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയിലായിരുന്നുവെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. പ്രേമാദേവിയെയും മക്കളെയും ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.

പ്രേമാദേവിയുടെ സഹോദരനായ ശ്രീചന്ദിന്റെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് ജഗദംബ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടികള്‍ ഉണ്ടാകാത്തതിനെച്ചൊല്ലിയാണ് പ്രേമാദേവിയെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതെന്ന് സഹോദരന്റെ പരാതിയില്‍ പറയുന്നു. ജഗദംബ പ്രസാദ് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി അയല്‍വാസികളും പോലീസിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+