കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖേദപ്രകടനം മാനനഷ്ടത്തിന് പരിഹാരമല്ല; എന്‍എസ്എസ്

  • By Aswathi
Google Oneindia Malayalam News

G Sukumaran Nair
കൊച്ചി: എന്‍എസ്എസിനെതിരായ പരാമര്‍ശത്തിന് ചന്ദ്രിക ദിനാപത്രം ചൊവ്വാഴ്ച ഒന്നാം പേജില്‍ നല്‍കിയ ചീഫ് എഡിറ്ററുടെ ഖേദപ്രകടന കുറിപ്പ് മാനനഷ്ടത്തിന് പരിഹാരമാവില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സമുദായ ആചാര്യനെയും സമുദായത്തെയും വ്യക്തിപരമായി തന്നെയും ആക്ഷേപിച്ചു കൊണ്ടാണ് ചന്ദ്രിക ലേഖനം എഴുതിയിരിക്കുന്നത്‌. അതുകൊണ്ട് തന്നെ വക്കീല്‍ നോട്ടീസിന് വ്യക്തമായ മറുപടി കിട്ടിയതിനു ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലെ വിവാദ ലേഖനത്തിനെതിരെ നഷ്ട പരിഹാരമായി ഒരുകോടി രൂപ ആവശ്യപ്പെട്ട്‌ സുകമാരന്‍ നായര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അഡ്വ.പി ശ്രീധരന്‍ പിള്ള മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ഒരാഴ്ച്ചചയ്ക്കുള്ളില്‍ ലേഖനം പിന്‍ വലിച്ച് ക്ഷമാപണം പ്രസിദ്ധീകരിക്കാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നാണ് ചന്ദ്രികയുടെ പ്രിന്റര്‍ക്കും എഡിറ്റര്‍ക്കുമയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

ചൊവ്വാഴ്ചത്തെ ചന്ദ്രിക ദിനപത്രത്തിന്റെ മുന്‍ പേജില്‍ വിവാദ ലേഖനത്തിന് ചീഫ്എഡിറ്ററുടെ പേരിലുള്ള കുറിപ്പില്‍ ഖേദപ്രകടനം നടത്തി. മുസ്ലീം ലീഗിന്റെ നിര്‍ദേശ പ്രകാരമോ പാര്‍ട്ടിയുടെ അറിവോടയോ സംഭവിച്ചതല്ലെന്ന് ഖേദപ്രകടന വിശദീകരണ കുറിപ്പില്‍ പറയുന്നു. ലേഖനം എഴുതിയത് ഇടത്ചിന്തകനായ എപി കുഞ്ഞാമുവാണ്. ലേഖനത്തെ കുറിച്ച് പാര്‍ട്ടി ചന്ദ്രികയോട് വിശദീകരണം ആവശ്യപ്പെട്ടതായും കുറിപ്പില്‍ പറയുന്നു. അതേ സമയം സംഭവത്തില്‍ മറ്റ് മാധ്യമങ്ങള്‍ സ്വീകരിച്ച മാധ്യമഫാസിസത്തെ ചന്ദ്രിക വിമര്‍ശിച്ചിട്ടുണ്ട്.

എന്നാല്‍ ചന്ദ്രികയുടെ ഖേദപ്രകടന വിശദീകരണം അപര്യാപ്തമെന്ന് അഡ്വ. ശ്രീധരന്‍ പിള്ള. മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് ഇപ്പോള്‍ ചന്ദ്രിക ശ്രമിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

English summary
Chandrika's regrets not enough for defamation said NSS General Secretary G Sukumaran Nair towards controversial article in daily.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X