കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശ് ക്രിക്കറ്റിലും ഒത്തുകളിവിവാദം

Google Oneindia Malayalam News

ashraful
ധാക്ക: ഒത്തുകളിയെത്തുടര്‍ന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അഷ്‌റഫുളിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെതാണ് തീരുമാനം. ആഭ്യന്തര ലീഗായ ബഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഒത്തുകളിച്ചതിനെത്തുടര്‍ന്നാണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ അഷ്‌റഫുളിന് വിലക്ക് നേരിടേണ്ടിവന്നത്.

ഐ സി സിയുടെ പ്രത്യേക യൂണിറ്റ് ഇത് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം പുറത്തുവിടുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് നാസ്മുള്‍ ഹസന്‍ പറഞ്ഞു. ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിലെ ഒത്തുകളിയെക്കുറിച്ച് ഐ സി സി കമ്മിറ്റി അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

ബം്ഗ്ലാദേശിന്റെ പ്രതിഭാധനനായ ബാറ്റ്‌സ്മാനായാണ് മുഹമ്മദ് അഷ്‌റഫുള്‍ രംഗപ്രവേശം നടത്തിയത്. മനോഹരമായ സ്‌ട്രോക്ക് പ്ലേ കാഴ്ചവച്ചിരുന്ന അഷ്‌റഫുള്‍ വൈകാതെ ടീമിന്റെ ക്യാപ്റ്റനുമായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി അഷ്‌റഫുള്‍ കളിച്ചിട്ടുണ്ട്. അന്വേഷണം തീരുന്നതുവരെ ക്രിക്കറ്റിന്റെ എല്ലാവിഭാഗങ്ങളില്‍ നിന്നും മാറിനില്‍ക്കാനാണ് അഷ്‌റഫുളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഐ പി എല്ലില്‍ കോഴവിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലും സമാനമായ ആരോപണങ്ങളും വിലക്കും ഉണ്ടാകുന്നത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ ആയ ശ്രീശാന്ത്, ചവാന്‍, ചന്ദില എന്നി കളിക്കാരാണ് ഒത്തുകളികേസില്‍ പോലീസ് പിടിയിലായ ഇന്ത്യക്കാര്‍.

English summary
Bangladesh Cricket Board has decided to suspend Mohammad Ashraful from all cricketing activities alleged spot fixing in BPL,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X