Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിപ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി മോഡി?

പനാജി: ബിജെപി ഉന്നത തലയോഗം ഗോവയില്‍. 2013 ജൂണ്‍ 7 വെള്ളിയാഴ്ച മുതല്‍ 9 ഞായര്‍ വരെയാണ് യോഗം നടക്കുക. യോഗത്തില്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യപിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നില നില്‍ക്കുന്നു. പാര്‍ട്ടിക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകേണ്ടത് അനിവാര്യമാണമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍ സ്ഥാനാര്‍തഥിനയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇത് വരേയും പരിഹരിയ്ക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ പറഞ്ഞ് കേള്‍ക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികളുടെ പേരില്‍ തന്നെ പാര്‍ട്ടിക്കാര്‍ക്ക് പൂര്‍ണ സമ്മതനായ ഒരു നേതാവ് പോലും ഇല്ല എന്നതാണ് വസ്തുത.

LK-Advani

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യോഗത്തില്‍ പാര്‍ട്ടിപ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍, നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം എന്നിവയാണ് നടക്കുക. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ട സമയമായെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരിയക്കുകയാണ്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നാണ് പലരും കരുതുന്നത്. മോഡിക്ക് ജന പിന്തുണയും മറ്റ് പാര്‍ട്ടിക്കാരുടെ പിന്തുണയും ഉണ്ടെന്നുള്ളത് മറച്ച് വയ്ക്കാനാകാത്ത സത്യമണ്. എന്നാല്‍ പാര്‍ട്ടി തന്നെയാണ് മോഡിയുടെ ശത്രുവും. ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായി എല്‍ കെ അദ്വാനി മോഡിയെ വിമര്‍ശിക്കുന്നുണ്ട്. മാത്രമല്ല അദ്വാനിയുടെ അപ്രീതിക്കിരയാണ് മോഡി.

മോഡിയും അദ്വാനിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും എല്ലാം മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചത് കൊണ്ട് സംഭവിച്ചതാണമെന്നുമാണ് ബിജെപി പ്രസിഡന്റ് രാജ് നാഥ് സിംഗ് പറയുന്നത്.

അദ്വാനിയുവടേയും സുഷമാസ്വരാജിന്റെയും പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നിലവില്‍ നാല് സംസ്ഥാനങ്ങളിലാണ് ബിജെപി ഭരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+