ശ്രീശാന്ത്; വില്ലനില്‍ നിന്നും ഇരയിലേക്ക്?
ദില്ലി: എന്താണ് എസ് ശ്രീശാന്തിന് സംഭവിക്കുന്നത്. എന്തുകൊണ്ടാണ് ശ്രീശാന്ത് മാത്രം ഇത്രയും ഒറ്റപ്പെടുന്നത്? ഗോഡ്ഫാദര്മാരില്ലാത്തതാണോ ശ്രീശാന്ത് ഇങ്ങനെ ആക്രമിക്കപ്പെടാന്‍ കാരണം? ചോദ്യങ്ങള്‍ നിരവധിയാണ്. ഇവയ്ക്കൊന്നും ഉത്തരമില്ലെങ്കിലും ഐ പി എല്‍ ക്രിക്കറ്റിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് പിടിയിലായ ശ്രീശാന്തിന്റെ കാര്യത്തില്‍ നീതിനിഷേധം സംഭവിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല.
ഒത്തുകളിച്ചു എന്ന കുറ്റം ചുമത്തി ശ്രീശാന്തിനെ പിടികൂടിയ പോലീസ് വൈകാതെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ധോണി, ഹര്ഭജന് സിംഗ് തുടങ്ങിയ കളിക്കാരെയും ചോദ്യം ചെയ്യും എന്ന് കേട്ടിരുന്നു. ഇവരെ മാത്രമല്ല, സുരേഷ് റെയ്നയും പ്രവീണ്‍കുമാറും പീയുഷ് ചൗളയും അടക്കം ഉത്തര്‍പ്രദേശില്‍ നിന്നുള്ള പത്ത് കളിക്കാര്‍ക്കും ഒത്തുകളിയില്‍ പങ്കുള്ളതായി സൂചന ലഭിച്ചു എന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചിരുന്നു. എന്നിട്ടും ഇവരെ ആരെയും ഇതുവരെ കസ്റ്റഡിയില്‍ എടുക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല.

പോലീസ് പിടിയിലായ ബോളിവുഡ് താരം വിന്ധു ധാരാസിംഗ് ധോണിയുടെ ഭാര്യ സാക്ഷിയുമായി അടുപ്പമുണ്ട് എന്ന് തെളിഞ്ഞിട്ടും സാക്ഷിയെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. സീനിയര്‍ കളിക്കാരുമായി ബന്ധമുണ്ടെന്ന് വിന്ധു പോലീസിന് മൊഴി നല്‍കിയിരുന്നതാണ്. എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുക്കാനോ തെളിവ് ശേഖരിക്കാന്‍ പോലുമോ പോലീസ് മുതിര്‍ന്നതായി റിപ്പോര്‍ട്ടുകളില്ല.
ബി സി സി ഐ പ്രസിഡണ്ടിന്റെ മരുമകനും ചെന്നൈ കിംഗ്സിന്റെ മുന്‍ സി ഇ ഒയുമായ മെയ്യപ്പനെ അറസ്റ്റ് ചെയ്തിട്ടും പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ശ്രീനിവാസനെ രാജിവെപ്പിക്കാന്‍ പോലും കഴിഞ്ഞില്ല. ചുമതലകളില്‍ നിന്നും മാറിനിന്ന് അന്വേഷണത്തെ കളിയാക്കുകയാണ് ശ്രീനിവാസനിപ്പോള്‍. ഇപ്പോഴിതാ മെയ്യപ്പനും വിന്ധു ധാരാസിംഗിനും ജാമ്യവും കിട്ടി. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇനിയും കിട്ടിയിട്ടില്ലെങ്കിലും മക്കോക വകുപ്പു കൂടി ചേര്‍ത്ത് അകത്തുകിടക്കാനാണ് ശ്രീശാന്തിന്റെ വിധി.
കേരള ക്രിക്കറ്റിന് നായകനായിരുന്ന ശ്രീ ഒത്തുകളിക്കേസില്‍ പിടിക്കപ്പെട്ട് വില്ലനായത് പെട്ടെന്നാണ്, എന്നാല്‍ വില്ലന്‍ വേഷത്തിനും ശേഷം, വലിയ കളിക്കാര്‍ വല പൊട്ടിച്ചുചാടുമ്പോള് അകത്തുകിടക്കാനായി മാത്രം വിധിക്കപ്പെട്ട പരല്‍മീനിന്റെ ഇര റോളാണോ ശ്രീശാന്തിന് ഈ വിവാദത്തിലുള്ളത് എന്ന സംശയം ബാക്കിയാണ്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications