ജിയാഖാന്റെ ആത്മഹത്യക്ക് പിന്നില്‍ കാമുകന്‍?
മുംബൈ: ആത്മഹത്യ ചെയ്ത ബോളിവുഡ് നടി ജിയാഖാന്റെ മരണത്തിന് പിന്നില്‍ ദുരൂഹതകളേറുന്നു. നടിക്ക് പ്രണയബന്ധം ഉണ്ടായിരുന്നെന്നും ആ ബന്ധത്തിന്റെ തകര്‍ച്ചയാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന കഥകള്‍. പെട്ടന്നുള്ള മരണത്തിനു പിന്നില്‍ മറ്റ് കാരണങ്ങളൊന്നും തന്നെയില്ല എന്നാണ് ബോളിവുഡിലെ ജിയുടെ സഹപ്രവര്‍ത്തകര്‍ പറയുന്നത്.
നടന്‍ കമാല്‍ ആര്‍ ഖാന്‍ പറയുന്നത് ജിയ ആത്മഹത്യ ചെയ്യുന്ന ദിവസം രാത്രി 11 മണി വരെ കാമുകനുമായി ഫോണില്‍ സംസാരിച്ചുവെന്നും അത്‌നുശേഷമാണ് ആത്മഹത്യ ചെയ്തതെന്നുമാണ്. ആരെയും ആത്മാര്‍ത്ഥമായി സ്നേഹിയ്ക്കുകയും പെട്ടന്ന് തന്നെ ദുഖിതയാവുകയും ചെയ്യുന്ന വളരെ നിഷ്‌കളങ്കയായിരുന്നു ജിയ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബോളിവുഡില്‍ തിളങ്ങനാകാത്തതിനാലാും കരിയര്‍ നശിച്ച് കഴിഞ്ഞു എന്ന തോന്നലുണ്ടായതുമാണ് ജിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.
ജിയുടെ ആത്മഹത്യുമായി ബന്ധപ്പെട്ട് നടന്‍ ആദിത്യ പഞ്ചോലിയുടെ മകന്‍ സൂരജിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ജിയയുടെ ഫോണ്‍കോളിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീിസ് സൂരജിനെ ചോദ്യം ചെയ്തത്.
ആത്മഹത്യ ചെയ്യുന്നതിന്റെ അന്ന് അര്‍ദ്ധരാത്രിയിലും ജിയയും സൂരജും എസ് എം എസുകള്‍ അയച്ചതായും പൊലീസ് പറയുന്നു. സൂരജിന് മറ്റോരു സ്രീയുമായി ഉണ്ടായ ബന്ധമാണ് ജിയയുടെ മരണത്തിന് ഇടയാക്കിയതെന്നും കഥകള്‍ പ്രചരിയ്ക്കുന്നുണ്ട്. എന്നാല്‍ ശരിയ്ക്കും ജിയയ്ക്ക് സൂരജുമായി എന്തെങ്കിലും ബന്ധമുണ്ടോ? എങ്കില്‍ അവരെ മരണത്തിലേക്ക് നയിച്ചതാര് ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ അവശേഷിയ്ക്കുന്നു. ദുരൂഹതകള്‍ ബാക്കിയാക്കി അഭ്രപാളികളില്‍ നിന്നും എന്നെന്നേയ്ക്കുമായി മറഞ്ഞ താരങ്ങള്‍ക്കിടയില്‍ ജിയാഖാന്റെ പേരും എഴുതിചേര്‍ക്കപ്പെട്ടിരിയ്ക്കുന്നു.

ആദിത്യ പഞ്ചോളിയുടെ മകന്‍
ആദിത്യ പഞ്ചോളിയുടെ മകന്‍ സൂരജിനു നേരെ എല്ലാവരും വിരല്‍ ചൂണ്ടാന്‍ കാരണം ഇരുവരും തമ്മിലുണ്ടായിരുന്ന സ്‌നേഹബന്ധമാണ്.

സൂരജ് പഞ്ചോളി
സെറീന വഹാബിനും ആദിത്യ പഞ്ചോളിയ്ക്കുമൊപ്പം സൂരജ്

വിവാദമായ സംഭാഷണം
മരിയ്ക്കുന്നതിന് തൊട്ടുമുമ്പ് വരെ ജിയാ ഖാന്‍ സൂരജുമായി സംസാരിച്ചിരുന്നു

സൂരജ്-ജിയാ ബന്ധം
മറ്റൊരു പെണ്‍കുട്ടിയുമായി സൂരജിന് ബന്ധമുണ്ടെന്ന വാര്‍ത്ത ജിയയെ ഏറെ വിഷമിപ്പിച്ചിരുന്നു

സൂരജും അമ്മ സറീന വഹാബും
ബോളിവുഡിനെ ഞെട്ടിച്ചൊരു മരണമായിരുന്നു ഇത്. കുറഞ്ഞ ചിത്രങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു ജിയ












Click it and Unblock the Notifications