കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട യുവാവിന് അറസ്റ്റ്!

  • By Aswathi
Google Oneindia Malayalam News

Arrest
ഭുവനേശ്വര്‍: മകനെ കൊലപ്പെടുത്തിയെന്ന് പരാതി പറഞ്ഞ് അച്ഛന്‍ പോലീസിന് പരാതി നല്‍കി. പതിനൊന്ന് വര്‍ഷത്തിനു ശേഷം അതേ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ബെര്‍ഹാംപൂരിലാണ് സംഭവം. മകന്‍ ഗജേന്ദ്ര കുമാര്‍ ഖറിനെ ചിലര്‍ തട്ടിക്കൊണ്ടു പോയെന്നും കൊലപ്പെടുത്തിയെന്നും പറഞ്ഞു കൊണ്ട് ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് ഭിക്യാകാരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മകനെ അറസ്റ്റ് ചെയ്തത്.

1999 ല്‍ ഗജേന്ദ്രന്റെ ഭാര്യ ഉള്‍പ്പെടുന്ന സംഘം മകനെ തട്ടിയെടുത്തതാണെന്ന് 2002 നവംബര്‍ 14 ന് ഭിക്യാകാരി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് സംഘത്തിന് കഴിഞ്ഞില്ല.

തുടര്‍ന്ന് 2010 ല്‍ കോടതി കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പക്ഷേ കൊലപാതകത്തിനെ കുറിച്ചുള്ള തെളിവൊന്നും ക്രൈംബ്രാഞ്ചിനും ലഭിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി ഗജേന്ദ്രനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അര ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് ക്രൈംബ്രാഞ്ച് പ്രഖ്യാപിച്ചു. പിന്നീട് കഴിഞ്ഞ തിങ്കളാഴ്ച സ്വന്തം ഗ്രാമത്തില്‍ നിന്നു തന്നെ അന്വേഷണ സംഘം ഗജേന്ദ്രനെ കണ്ടെത്തി. തുടര്‍ന്ന് തെറ്റായ പരാതി നല്‍കിയതിന്റെ പേരില്‍ ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.

English summary
Man resurface 11 years after his kidnapping and murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X