അദ്വാനി മയപ്പെടുന്നു; പ്രചാരണച്ചുമതല മോഡിക്ക്
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചുമതല നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാവും പാര്‍ട്ടി ചെയര്‍മാനുമായ എല്‍ കെ അദ്വാനി സ്വരം മയപ്പെടുത്തിയതോടെയാണ് തിരഞ്ഞെടുപ്പ് ചുമതലയെപ്പറ്റി പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ ഒഴിഞ്ഞത്. നരേന്ദ്രമോഡിയെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല ഏല്‍പ്പിക്കാന്‍ അദ്വാനി അനുവാദം നല്‍കിയതായാണ് സൂചന
എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതലകള്‍ ഏല്‍ക്കണമെന്ന ആവശ്യത്തില്‍ അദ്വാനി ഉറച്ചുനിന്നു. ലോക്‌സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള സമിതികളെ ഒരേസമയം പ്രഖ്യാപിക്കണം എന്നും മുതിര്‍ന്ന നേതാവായ അദ്വാനി ആവശ്യപ്പെട്ടു. നാല് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതല വഹിക്കണമെന്ന അദ്വാനിയുടെ ആവശ്യം മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നേരത്തെ നിരസിച്ചിരുന്നു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാവായ എല്‍ കെ അദ്വാനിക്ക് മതിപ്പില്ല. കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പുകഴ്ത്തി അദ്വാനി നടത്തിയ പരാമര്‍ശം പാര്‍ട്ടിയില്‍ വിവാദമായിരുന്നു. മോഡ് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് തന്നെ ഗുജറാത്ത് വികസിച്ചിരുന്നു എന്നായിരുന്നു അദ്വാനി പറഞ്ഞത്.
എന്നാല്‍ അദ്വാനിയുടെ നിലപാടിന് വിരുദ്ധമായി, നരേന്ദ്രമോഡിയെ ദേശീയ തലത്തില്‍ പ്രതിഷ്ഠിക്കാനാണ് ആര്‍ എസ് എസിന്റെയും ബി ജെ പിയും ആഗ്രഹം. ഞായറാഴ്ച ഗോവയില്‍ തുടങ്ങാനിരിക്കുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സിമിതിയായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക എന്നാണ് അറിയുന്നത്.












Click it and Unblock the Notifications