ഒത്തുകളി; രാജസ്ഥാന് ഉടമയെ ചോദ്യം ചെയ്തു
ദില്ലി: ഐ പി എല്‍ മത്സരങ്ങളിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജസ്ഥാന് റോയല്‍സ് ഉടമയും ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ പോലീസ് ചോദ്യം ചെയ്തു. രാജസ്ഥാന് റോയല്‍സിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ദില്ലി പോലീസ് കുന്ദ്രയോട് ചോദിച്ചറിഞ്ഞത്.
ദില്ലിയിലെ ലോധി റോഡിലുള്ള പോലീസിന്റെ പ്രത്യേക കേന്ദ്രത്തില്‍ എത്തിയാണ് രാജ് കുന്ദ്ര മൊഴി നല്‍കിയത്. വാതുവെപ്പ് സംഘങ്ങളെക്കുറിച്ചോ, ഇടനിലക്കാരെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ കളിക്കാര്‍ ഉടമകളുമായി പങ്കുവച്ചിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

സംഘടിത കുറ്റങ്ങളെ ചെറുക്കാനുള്ള മക്കോക ഐ പി എല്‍ ഒത്തുകളിയുമായി ചുമത്തിയ ശേഷം പോലീസ് ആദ്യമായി ചോദ്യം ചെയ്യുന്ന വ്യക്തിയാണ് രാജ് കുന്ദ്ര. രാജസ്ഥാന് റോയല്‍സിന്റെ താരങ്ങളായ എസ് ശ്രീശാന്ത്, അങ്കിത് ചവാന്, ചന്ദില എന്നീ കളിക്കാരെയാണ് ഒത്തുകളിക്കേസില്‍ പോലീസ് ആദ്യമായി അറസ്റ്റുചെയ്തത്.
ഈ ആഴ്ച ആദ്യം ബി സി സി ഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ, ഐ പി എല്‍ സി ഇ ഒ സുന്ദര രാമന് എന്നിവരെ ദില്ലി പോലീസ് ചോദ്യം ചെയ്തിരുന്നു. ഐ പി എല്‍ മത്സരങ്ങളില്‍ ഒത്തുകളിച്ചു എന്നാരോപിച്ച് കഴിഞ്ഞമാസമാണ് ശ്രീശാന്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ശ്രീശാന്തിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications