കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവരാജിന് മുംബൈയില്‍ 60 കോടിയുടെ വീട്?

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റസ്മാന്‍ യുവരാജ് സിംഗ് മുംബൈയില്‍ 60 കോടി രൂപ മുടക്കി വീട് വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മിഡ് ഡേ പത്രമാണ് റിപ്പോര്‍ട്ടുമായി പുറത്തുവന്നത്. 16,000 സ്‌ക്വയര്‍ഫീറ്റാണ് യുവിയുടെ പുതിയ വീടിന്റെ വിസ്താരമെന്നം മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വോര്‍ളിയിലെ ഗോപാല്‍ നഗറില്‍ പഴ പാസ്‌പോര്‍ട്ട് ഓഫീസിനടുത്തായാണ് ഓംകാര്‍ - വോര്‍ളി പ്രോജക്ട് എന്ന പേരില്‍ പുതിയ കെട്ടിടം പണിയുന്നത്. ഓംകാര്‍ ബില്‍ഡേഴ്‌സാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഒരു നില മൊത്തമായും യുവരാജ് വാങ്ങാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. അമ്മ ശബ്‌നമാത്രെ യുവരാജിന് വേണ്ടി റിയല്‍ എസ്‌റ്റേറ്റുകാരുമായി ഇടപാട് ഉറപ്പിക്കുന്നത്.

yuvraj

എന്നാല്‍ യുവരാജുമായി ഇത്തരം ഒരു ഇടപാട് നടത്തിയതായി ഓംകാര്‍ ബില്‍ഡേഴ്‌സ് ഉറപ്പിച്ച് പറഞ്ഞിട്ടില്ല. മിഡ് ഡേ റിപ്പോര്‍ട്ട് പ്രകാരം മറ്റ് രണ്ട് ക്രിക്കറ്റര്‍മാരും ഓംകാര്‍ - വോര്‍ളി പ്രോജക്ടില്‍ നിന്നും വീട് സ്വന്തമാക്കാന്‍ ഒരുങ്ങുന്നുണ്ട്. നേരത്തെ 2011ല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാന്ദ്രയിലെ പെരി ക്രോസ് റോഡില്‍ 80 കോടി രൂപയ്ക്ക് വീട് സ്വന്തമാക്കിയിരുന്നു.

മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍നിന്നും തഴയപ്പെട്ടിരിക്കുകയാണ് യുവരാജ് ഇപ്പോള്‍. ഐ പി എല്ലിലും യുവിയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അര്‍ബുദബാധയെത്തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന യുവരാജ് കഴിഞ്ഞ വര്‍ഷമാണ് ക്രിക്കറ്റില്‍ തിരിച്ചെത്തിയത്. ഐ പി എല്ലില്‍ ക്രിക്കറ്റ് താരങ്ങളുടെ മേല്‍ ഒത്തുകളി ആരോപണം ഉയരുന്നതിനിടെയാണ് യുവരാജ് ഇത്രയും വില കൊടുത്ത് വീട് വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതെന്നതും പ്രസക്തമാണ്.

English summary
According to Mid Day, Yuvraj Singh is planning to buy a house in Worli.he is planning to buy an entire floor, which is worth 60 crores rupees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X