കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു

Google Oneindia Malayalam News

കൊച്ചി: മുന്‍മന്ത്രിയും എം പി യുമായ ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു. രണ്ട് തവണ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു ലോനപ്പന്‍ നമ്പാടന്‍.

മന്ത്രി എന്നനിലയിലല്ലാതെ തന്നെ കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു പ്രിയപ്പെട്ടവര്‍ സ്‌നേഹത്തോടെ നമ്പാടന്‍ മാസ്റ്റര്‍ എന്ന് വിളിച്ചിരുന്ന ലോനപ്പന്‍ നമ്പാടന്‍. ഗതാഗതം, ഭവനനിര്‍മാണം എന്നീ വകുപ്പുകളായിരുന്നു നായനാര്‍ മന്ത്രിസഭയില്‍ അദ്ദേഹം വഹിച്ചിരുന്നത്. 1963 മുതലാണ് ലോനപ്പന്‍ നമ്പാടന്‍ സജീവരാഷ്ട്രീയത്തില്‍ വരുന്നത്.

lonappan nampadan

1982 ല്‍ കരുണാകരന്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചത് അദ്ദേഹത്തെ ഇടുരാഷ്ട്രീയത്തില്‍ ശ്രദ്ധേയനാക്കി. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുകുന്ദപുരം മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ പദ്മജാ വേണുഗോപാലിനെ 1,17,000 വോട്ടുകള്‍ക്കാണ് ലോനപ്പന്‍ നമ്പാടന്‍ അന്ന് പരാജയപ്പെടുത്തിയത്.

1935ല്‍ കൊടകരയ്ക്കടുത്ത് പേരാമ്പ്രയില്‍ നമ്പാടന്‍ വീട്ടില്‍ കുരിയപ്പന്റേയും പ്ലമേനയുടെയും മകനായാണ് ലോനപ്പന്‍ നമ്പാടന്റെ ജനനം. പേരാമ്പ്ര സെന്റ് ആന്റണീസ് സ്‌കൂളില്‍ അധ്യാപകനായിരുന്നു. ഇതേ സ്‌കൂളില്‍ അധ്യാപികയായിരുന്ന ആനിടീച്ചറാണ് ഭാര്യ.

English summary
Former minister and Parliament member Lonappan Nampadan dies after kidney failure in Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X