കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെതിരേ 500കോടിയുടെ മാനനഷ്ടക്കേസ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരേ 500 കോടി രൂപയുടെ വക്കീല്‍ നോട്ടീസ്. അസമിലെ രാഷ്ട്രീയ പാര്‍ട്ടിയായ അസം ഗണപരിഷത്താണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിഘടനവാദികളുടെയും തീവ്രവാദികളുടെയും പിന്തുണയോടെയാണ് എജിപി അധികാരത്തിലെത്തിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.

പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ രാഹുല്‍ ഗാന്ധിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എജിപിക്ക് തീവ്രവാദികളുടെ പിന്തുണയുണ്ടെന്ന് മാത്രമല്ല അവരുമായി അടുത്ത ബന്ധമുണ്ടെന്നും രാഹുല്‍ പറഞ്ഞുവെച്ചിരുന്നു.

പാര്‍ട്ടിയുടെ അന്തസ്സ് കളഞ്ഞുകുളിയ്ക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. വിദേശികള്‍ക്കെതിരേ കഴിഞ്ഞ ആറുവര്‍ഷമായി ഫലപ്രദമായി ചെറുത്തുനില്‍പ്പ് നടത്തുന്ന പാര്‍ട്ടിയാണ് എജിപി. മാപ്പുപറഞ്ഞില്ലെങ്കില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകും-പാര്‍ട്ടിയുടെ യുവജനവിഭാഗം പ്രസിഡന്റ് കിഷോര്‍ ഉപാധ്യായ അറിയിച്ചു.

അപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയാണ്

അപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയാണ്

വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി ഉദ്യോഗസ്ഥരോടൊപ്പം

എന്നെ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ?

എന്നെ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ?

ഉത്തരേന്ത്യയിലെ നിധോന ഗ്രാമത്തിലെത്തിയ രാഹുല്‍ കുട്ടികള്‍ക്കൊപ്പം

പരാതികള്‍ കേള്‍ക്കുന്നു

പരാതികള്‍ കേള്‍ക്കുന്നു

ഔറംഗാബാദിനടുത്തുള്ള ഒരു ഗ്രാമത്തിലെത്തിയ രാഹുല്‍ നാട്ടുകാരുമായി സംവദിക്കുന്നു

അമ്മയും മകനും

അമ്മയും മകനും

എഐസിസി യോഗത്തിനിടയില്‍ നിന്ന്. സോണിയാഗാന്ധിക്കൊപ്പം

ജനങ്ങളിലേക്ക്

ജനങ്ങളിലേക്ക്

ഔറംഗാബാദിനടുത്തുള്ള ദുരിതബാധിത മേഖലയിലെത്തിയ രാഹുല്‍ ഗാന്ധി ജനങ്ങളോട് സംസാരിക്കുന്നു

English summary
The Asom Gana Parishad has sent a legal notice to Congress Vice President Rahul Gandhi for a whopping Rs 500 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X