കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഷിംഗ്‌മെഷീനിലിട്ട് മകളെകൊന്നു;അമ്മ തൂങ്ങിമരിച്ചു

Google Oneindia Malayalam News

delhi
ദില്ലി: മകളെ വാഷിംഗ് മെഷീനിലും മകനെ ബക്കറ്റ് വെള്ളത്തിലുമിട്ട് കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചു. കുടുംബവഴക്കിനെത്തുടര്‍ന്നാണ് 27 കാരിയായ യുവതി ഈ കുടംകൈ ചെയ്തത്. ദില്ലിയിലെ മാണ്ഡവാലിയിലാണ് സംഭവം.

സരിതയും ഭര്‍ത്താവ് ദേവേന്ദര്‍ യാദവും നിരന്തരം വഴക്കിലേര്‍പ്പെട്ടിരുന്നതായി അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു. 2005 ലാണ് ഇവര്‍ വിവാഹിതരായത്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഇവരെ ശാരീരികമായും ഉപദ്രവിച്ചിരുന്നത്രെ. ഇതേത്തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.

ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണ് എന്ന് ഇവര്‍ അറിയിച്ചു. നടക്കാന്‍ ബുദ്ധിമുട്ടുള്ള ആറുവയസ്സുകാരിയായ മകളെ വാഷിംഗ് മെഷീനിലും ഒമ്പതുമാസം പ്രായമുളള മകളെ ബക്കറ്റ് വെള്ളത്തിലുമിട്ട് കൊലപ്പെടുത്തി. പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു.

ഭര്‍ത്താവ് സ്ഥലത്തെത്തിയപ്പോള്‍ വീടിന്റെ വാതിലുകള്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാതിലുകള്‍ തകര്‍ത്ത് അകത്തുകടന്ന ദേവാനന്ദ് ഭാര്യയും മക്കളും മരിച്ചുകിടക്കുന്ന കാഴ്ചയാണ് കണ്ടത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മറ്റാരുടെയെങ്കിലും ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭസ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് ലഭിക്കാതിരുന്നതും പോലീസിനെ സംശയത്തിലാക്കുന്നുണ്ട്.

English summary
27 year old woman allegedly killed her two children before hanging herself at her house in East Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X