വിവാഹത്തെ എതിര്‍ത്തതിന് 15 കാരിയെ കൊന്നു
കാണ്‍പൂര്‍: വിവാഹത്തിന് വിസമ്മതിച്ച 15 കാരിയെ പിതാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. താന്‍ നിര്‍ദ്ദേശിച്ച ആളിനെ വിവാഹം കഴിയ്ക്കണമെന്ന് പിതാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് വിവാഹം വേണ്ടെന്നും പഠിയ്ക്കനാണ് താല്‍പ്പര്യമെന്നും പെണ്‍കുട്ടി പിതാവിനെ അറിയിച്ചു. ഇതാണ് കൊലപാതകത്തിനിടയാക്കിയത്.

2013 ജൂണ്‍ 4 ന് വൈകിട്ടാണ് സംഭവം നടക്കുന്നത്.കൊലപാതകം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു. ഇവര്‍ മകനൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍പോയിരിക്കുകായായിരുന്നു. മടങ്ങിയെത്തുന്പോഴേക്കും കൊലപാതകം മറയ്ക്കുന്നതിനായി മകളുടെ മരണാന്തരചടങ്ങുകള്‍ ഇയാള്‍ നടത്തി.
എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ പെണ്‍കുട്ടിയുടെ അമ്മ സാധ്‌ന, പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിനും മറ്റ് അഞ്ച് പേര്‍ക്കും എതിരെയാണ് സാധ്‌ന പരാതിനല്‍കിയത്. പരാതിയെത്തുടര്‍ന്ന് മറവ് ചെയ്തിടത്ത് നിന്നും പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി പൊലീസ് അയച്ചു.
കൊല്ലപ്പെട്ട പെണ്‍കുട്ടി അമ്മാവന്റെ വീട്ടില്‍ നിന്ന് പഠിയ്ക്കുകയായിരുന്നു. അവധിക്കാലമായതിനാലാണ് സ്വന്തം വീട്ടിലേക്ക് എത്തിയത്.












Click it and Unblock the Notifications