ജിയാഖാന്റെ 12കാരന്‍ ആരാധകന്‍ തൂങ്ങിമരിച്ചു
ജയ്പൂര്‍: ബോളിവുഡ് താരമായ ജിയാ ഖാന്റെ മരണത്തില്‍ മനംനൊന്ത് പന്ത്രണ്ട് വയസ്സുകാരനായ ആരാധകന്‍ ആത്മഹത്യ ചെയ്തു. താരത്തെ അനുകരിച്ച് കുട്ടി ആരാധകനും തൂങ്ങിമരിക്കുകയായിരുന്നു. ശ്രീ ഗംഗാനഗറിലെ ഗുരുനാനാക് ബസ്തിയിലാണ് സംഭവം.
ശ്രീഗംഗാനഗറിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ ബാബുവാണ് ജിയാ ഖാന്റെ മരണത്തില്‍ ദു:ഖിതനായി ആത്മഹത്യ ചെയ്തത് എന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ കുട്ടി ഉറക്കമുണര്‍ന്നത് തന്നെ പ്രിയതാരത്തിന്റെ ആത്മഹത്യ വാര്‍ത്ത കേട്ടാണത്രെ.

നടി എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് ബാബു തന്റെ അമ്മയോട് നിരവധി തവണ ചോദിച്ചു. ജിയ ഖാന്റെ സിനിമകളുടെ ഡി വി ഡിയും മരണവാര്‍ത്ത അടങ്ങിയ റിപ്പോര്‍ട്ടുകളും തുടര്‍ച്ചയായി കണ്ടുകൊണ്ടിരിക്കുകയായിരുന്നത്രെ കുട്ടി. ഉച്ചയ്ക്ക് ശേഷം സങ്കടം സഹിക്കാനാവാതെ ഫാനില്‍ കെട്ടി തൂങ്ങിമരിക്കുകയായിരുന്നു.
അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുകയായിരുന്ന അമ്മ വന്നുനോക്കുമ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജിയാ ഖാന്റെ സിനിമ ടി വി യില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥനായ രമേഷ് ചന്ദ് പറഞ്ഞു.












Click it and Unblock the Notifications