കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീനിയര്‍ മീറ്റില്‍ കേരളത്തിന് 4സ്വര്‍ണം

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: 53 മത് ദേശീയ അന്ത:സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്ക് മീറ്റിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന് സ്വര്‍ണത്തിളക്കം. നാല് സ്വര്‍ണമടക്കം എഴ്‌മെഡലുകള്‍ കേരളത്തിന് ലഭിച്ചു. വനിതകളുടെ 800 മീറ്ററില്‍ കേരളത്തിന്റെ ടിന്റുലൂക്ക, പുരുഷന്‍മാരുടെ 800 മീറ്ററില്‍ സജീഷ് ജോസഫ്, 400 മീറ്റര്‍ ഓട്ടത്തില്‍ പി.കുഞ്ഞ് മുഹമ്മദ്, പുരുഷന്‍ മാരുടെ ഹര്‍ഡില്‍സില്‍ പിന്റോ മാത്യൂ എന്നിവരാണാ് കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയത്. തമിഴ്‌നാടിന്റെ പ്രേംകുമാര്‍ 800മീറ്റര്‍ ലോങ് ജന്പില്‍ പുതിയ ദേശീയറെക്കോര്‍ഡ് സ്ഥാപിച്ചു.

വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ അനു മറിയം ജോസ്, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ.വി.സജിത, വനിതകളുടെ ഹൈജന്പില്‍ എന്‍ ഡി ടിന്റു എന്നിവരാണ് കേരളത്തിന്റെ വെങ്കല മെഡല്‍ ജേതാക്കള്‍.

പോയിന്റ് നിലയില്‍ കേരളമാണ് മുന്നില്‍ 87.5 പോയിന്റാണ് കേരളത്തിന് ഉള്ളത്. എന്നാല്‍ കേരളത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി തമിഴ്‌നാട് 77.5 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. എന്നാല്‍ മൂന്നാംസ്ഥാനത്തുള്ള ഹരിയാനയ്ക്ക് 51 പോയിന്റ് മാത്രമേയുള്ളൂ.

ടിന്റു ലൂക്കയും ജെസ്സിജോസഫും ആദ്യമായി സീനിയര്‍ തലത്തില്‍ ഏറ്റുമുട്ടിയ മീററായിരുന്നു. 800 മീറ്ററില്‍ ജെസ്സി രണ്ട് മിനിറ്റ് 09.90 സെക്കന്റിലാണ് നാലാം സ്ഥാനം കരസ്ഥമാക്കിയത്. പുരുഷന്‍മാരുടെ 800 മീറ്ററില്‍ കടുത്ത വെലല് വിളിയാണ് സജീഷ് ജോസഫിന് നേരിടേണ്ടി വന്നത്. ഹരിയാനയുടെ മഞ്ജീത് സിങ്ങും. തമിഴ്‌നാടിന്റെ ഫ്രാന്‍സിസ് സഹായരാജും സജീഷിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി.

English summary
Kerala win four gold medals in national senior meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X