Get Updates
Get notified of breaking news, exclusive insights, and must-see stories!

സമവായമില്ല, രമേശ് ചെന്നിത്തല മന്ത്രിയാകില്ല.

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രി സഭയിലേക്കില്ല. കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍ തമ്മില്‍ 2013 ജൂണ് 5ന് ഇന്ദിരാഭവനില്‍ വച്ച് നടന്ന സമവായചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. താന്‍ മന്ത്രി സഭയിലേക്കില്ലെന്ന് രമേശ് പത്ര സമ്മേളനം നടത്തും.രമേശ് വിഷയം കൈകാര്യം ചെയ്യേണ്ടതും തീരുമാനം എടുക്കണ്ടേതും കേരളമാണെന്ന് ഹൈക്കമാന്റ് മുന്‍പേ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും മധ്യസ്ഥ ചര്‍ച്ച നടത്തണമെങ്കില്‍ കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണി വരണം. എന്നാല്‍ അദ്ദേഹം എത്തുമെന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. ചുരുക്കത്തില്‍ പൊതുജനത്തിന് മുന്‍പില്‍ രമേശ് നാണം കെട്ട് കൊണ്ടിരിയ്ക്കുകയാണ്.

കെപിസിസി പ്രസിഡന്റ് എന്ന നിലയ്ക്കും നല്ലൊരു പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും രമേശ് ജനകീയനായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകള്‍ മുറുകുന്നതിനിനടയില്‍ രമേശിന്റെ പൊളിറ്റിക്കല്‍ ഇമേജിന് മങ്ങലേറ്റു. ഇതിനിടയില്‍ മുഖ്യമന്ത്രിസ്ഥാനം , ഉപമുഖ്യമന്ത്രിസ്ഥാനം, ആഭ്യന്തരം എന്നിങ്ങനെ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ ഗ്രൂപ്പ് രംഗത്തെത്തി. ഇതോടെ രമേശ്-ഉമ്മന്‍ചാണ്ടി പോരിന് കളമൊരുങ്ങി.കേരളം അടുത്തകാലത്ത് കണ്ട നാണം കെട്ട രാഷ്ട്രീയ തമ്മില്‍ തല്ലില്‍ ഒന്നായി ഇത് മാറി.

Ramesh Chennithala

രമേശ് കഴിവുകെട്ട നായരാണ് എന്ന് പറഞ്ഞ് സുകുമാരന്‍ നായരം രംഗത്തെത്തി. ഐ ഗ്രൂപ്പ് അപ്പോഴും രമേശിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ ആഭ്യന്തര മന്ത്രിയാവണമെന്ന ആവശ്യം രമേശ് മധ്യസ്ഥര്‍ വഴി മുഖ്യനെ അറിയിച്ചു. എന്നാല്‍ തിരുവഞ്ചൂരില്‍ നിന്നും ആഭ്യന്തരം രമേശിന് നല്‍കുന്നതിനെ എ ഗ്രൂപ്പ് നിശിതമായി വിമര്‍ശിച്ചു.

2013 ജൂണ്‍ 5 ന് യുഡി എഫ് കണ്‍വീന്‍ പിപി തങ്കച്ചന്റെ മധ്യസ്ഥതയില്‍ ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തരം വിട്ട് നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച പറഞ്ഞു. ഒരു പിണങ്ങിപ്പിരിയലിന്റെ വക്കില്‍ നിന്നും നേതാക്കളിടപെട്ട് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ രമേശ് മന്ത്രിയാകില്ലെന്നും കെപിസിസി പ്രസിഡന്റ് ആയി തുടരുമെന്നും തീരുമാനമായി.

ന്യായമായും പൊതുജനത്തിനല്‍ നിന്ന് ഉയരുന്ന ചില ചോദ്യങ്ങള്‍ ഉണ്ട്, എന്തിനായിരുന്നു രമേശ് ചെന്നിത്തല ഈ പോരിനിറങ്ങിയത്? വെറുതെ പുലിവാല്‍ പിടിച്ച നാണം കെട്ടു എന്നല്ലാതെ എന്ത് നേടാനായി?

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പുനസംഘടനാ ചര്‍ച്ചകള്‍ കൂടുതല്‍ കലുഷിതമായി മുന്നോട്ട് പോകും. രമേശ് വിഷയം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗണേശിന്റെ വകുപ്പ് ആര്‍ക്ക് നല്‍കണമെന്ന തര്‍ക്കം ഉണ്ടാകും. കേരള രാഷ്ട്രീയ ചരിത്രത്തിലെ രമേശ്-ഉമ്മന്‍ ചാണ്ടി രസതന്ത്രം ഇനി ഫലവത്താകില്ല. മന്ത്രി സ്ഥാനം നല്‍കാത്തതും പുനസംഘടന ഉണ്ടാക്കിയ മുറിവുകളും രമേശ് മറക്കാനിടയില്ല.ഇനി ഉണ്ടാകുന്ന പുതിയ പോരുകളില്‍ ആരും വീഴുമെന്നം ആര് നേടുമെന്നും കാത്തിരുന്നു കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+